University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷാ ചോ​​ദ്യ​​ബാ​​ങ്ക് ഫെ​​ബ്രു​​വ​​രി 15ന​​കം
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ​​ത്തി​​ന്‍റെ​​യും ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ​​യും ക്വ​​സ്റ്റ്യ​​ൻ ബാ​​ങ്ക് ത​​യാ​​റാ​​ക്കാ​​ൻ സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ന്ന യു​​ജി, പി​​ജി ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ് ചെ​​യ​​ർ​​മാ​ന്മാ​​രു​​ടെ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. 30ന​​കം യു​​ജി ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ​​യും ഫെ​​ബ്രു​​വ​​രി 15ന​​കം പി​​ജി ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ​​യും ക്വ​​സ്റ്റ്യ​​ൻ ബാ​​ങ്ക് ത​​യാ​​റാ​​ക്കും. മാ​​ർ​​ച്ചി​​ൽ പ​​രീ​​ക്ഷ ന​​ട​​ത്താ​​നാ​​ണ് നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​ത്.

ബോ​​ർ​​ഡം​​ഗ​​ങ്ങ​​ൾ​​ക്ക് ഓ​​രോ വി​​ഷ​​യ​​ത്തി​​ന്‍റെ​​യും ചോ​​ദ്യ ബാ​​ങ്ക് ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു ചു​​മ​​ത​​ല ന​​ൽ​​കും. ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ് ചെ​​യ​​ർ​​മാ​ന്മാ​രു​​ടെ​​യും വി​​ഷ​​യ​​വി​​ദ​​ഗ്ധ​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ക്വ​​സ്റ്റ്യ​​ൻ ബാ​​ങ്ക് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ക്കും. ക്വ​​സ്റ്റ്യ​​ൻ ബാ​​ങ്കി​​ന്‍റെ നി​​ല​​വാ​​രം ഉ​​യ​​ർ​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം. സി​​ൻ​​ഡി​​ക്ക​​റ്റം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​ആ​​ർ. പ്ര​​ഗാ​​ഷ്, പ്ര​​ഫ. ടോ​​മി​​ച്ച​​ൻ ജോ​​സ​​ഫ്, ഡോ. ​​എ. ജോ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും.

അ​​വി​​നാ​​ശ് ആ​​ർ. പൈ​​ക്ക് പി​​എ​​ച്ച്ഡി പ്ലേ​സ്മെ​​ന്‍റ്

ബ്രി​​ട്ടീ​​ഷ് കൗ​​ണ്‍​സി​​ലും കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പും സം​​യു​​ക്ത​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ന്യൂ​​ട്ട​​ണ്‍​​ഭാ​​ഭ പി​​എ​​ച്ച്ഡി പ്ലേ​സ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി​​യി​​ലെ ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി അ​​വി​​നാ​​ശ് ആ​​ർ. പൈ ​​തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​തി​​ലൂ​​ടെ ബ്രി​​ട്ട​​ണി​​ലെ ലാ​​ൻ കാ​​സ്റ്റ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നാ​​ലു​​മാ​​സം വ​​രെ ഗ​​വേ​​ഷ​​ണം ന​​ട​​ത്താ​​നു​​ള്ള സൗ​​ക​​ര്യം ല​​ഭി​​ക്കും. പ്ര​​ഫ. സാ​​ബു തോ​​മ​​സി​​ന്‍റെ കീ​​ഴി​​ലാ​​ണ് അ​​വി​​നാ​​ശ് ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്.