തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയില്‍ ഏറെ നാളായി ഒഴിഞ്ഞുകിടക്കുകയായിരുന്ന അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പഠനവകുപ്പുകളില്‍ ഒഴിവുകളുണ്ട്. 24 പ്രഫസര്‍ , 29 അസോസിയേറ്റ് പ്രഫസര്‍ , 63 അസി. പ്രഫസര്‍ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. വിശദവിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍. അപേക്ഷിക്കാനുള്ള ലിങ്ക് ജനുവരി ആറ് മുതല്‍ ലഭ്യമാവും.
കരാര്‍ നിയമനം നിയമ പഠനവകുപ്പില്‍ (സ്വാശ്രയം) കോഓര്‍ഡിനേറ്റര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജനുവരി 15. യോഗ്യത: എല്‍എല്‍എം, പിഎച്ച്ഡി, സര്‍വകലാശാല/കോളജ് തലത്തില്‍ പത്തുവര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. വിരമിച്ച 64 വയസ് കവിയാത്ത യോഗ്യരായവരെയും പരിഗണിക്കും.
അപേക്ഷ ക്ഷണിച്ചു കീഴിലെ സ്വാശ്രയ കോളജുകളില്‍ അഡീഷണല്‍ ചീഫ് സൂപ്രണ്ടായി നിയമിക്കുന്നതിന് വിരമിച്ച ഗവ./എയ്ഡഡ് കോളജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജനുവരി 31. അപേക്ഷയുടെ മാതൃക വെബ്സൈറ്റില്‍.
അധ്യാപകര്‍ക്ക് പരിശീലനം വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കായി അധ്യാപനമൂല്യനിര്ണയ രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ 13 മുതല്‍ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി എട്ട് വരെ അപേക്ഷിക്കാം. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്സൈറ്റില്‍ . വിവരങ്ങള്‍ക്ക്: 9495657594, 9446244359.
ഹിന്ദി റിഫ്രഷര്‍ കോഴ്സ് ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് രണ്ടുവരെ നടത്തുന്ന ഹിന്ദി റിഫ്രഷര്‍ കോഴ്സിലേക്ക് അപേക്ഷ ജനുവരി 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വെബ്സൈറ്റ് www.ugchrdc.uoc.ac.in. വിവരങ്ങള്‍ക്ക്: 0494 2407351.
പ്രബന്ധങ്ങള്‍ ക്ഷണിച്ചു കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ഫെബ്രുവരി ഏഴ് മുതല്‍ നടത്തുന്ന നാലാമത് ദേശീയ സമ്മേളനത്തിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'ക്ലിനിക്കല്‍ പ്രാക്ടീസ്, റിസര്‍ച്ച് ആൻഡ് പോളിസി ഇന്‍ ഡവലപ്മെന്റല്‍ ഡിസെബിലിറ്റീസ്' എന്നതാണ് വിഷയം. വിവരങ്ങള്‍ക്ക്: 9986779293. ഇമെയില്‍ :
[email protected] കംപ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി ആറ് മുതല്‍ തിരൂര്‍ തുഞ്ചന്‍ ഗവ. കോളജില്‍ നടത്തുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം വര്‍ഷ എംഎ അറബിക് (കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിത്ത് അറബിക് സോഫ്റ്റ്വെയര് ) കംപ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ . വിദ്യാർഥികള്‍ ഷെഡ്യൂള്‍ പരിശോധിച്ച് ഹാജരാകണം.
പരീക്ഷാഫലം ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്സി ജനറല്‍ ബയോടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 14 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ എംസിഎ (ഡിസംബര്‍ 2019) പരീക്ഷാഫലം വെബ്സൈറ്റില്‍ . മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ജനുവരി പത്തിന് ശേഷം കോളജില്‍ നിന്ന് വിതരണം ചെയ്യും.