ജനുവരി 15ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ (2017 സ്കീം) പരീക്ഷയ്ക്ക് 16 മുതൽ 24 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഡിസംബർ 27 വരേയും സൂപ്പർ ഫൈനോടുകൂടി 30 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫല പ്രസിദ്ധീകരണം
പിഎച്ച്ഡി ഇയർ എൻഡ് പരീക്ഷയിൽ പ്രോട്ടോകോൾ പ്രസന്റേഷന് അർഹത നേടിയവരുടെ പേരുവിവരം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉത്തരക്കടലാസുകളുടേയും തിയറി പരീക്ഷയുടെ സ്കോർഷീറ്റുകളുടേയും ശരിപ്പകർപ്പ് എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി 20നകം അപേക്ഷിക്കണം.
പരീക്ഷാഫലം
എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് റെഗുലർ (2018 സ്കീം), എംപിഎച്ച് പാർട്ട് 1 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം), ഒന്നാം വർഷ എംഎഎസ്എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി 24നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി, നാലാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ജനുവരി ആറു മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം), എംഡിഎസ് പാർട്ട് 2 ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 റെഗുലർ & സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.