11 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളും അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് ഡിഗ്രി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് .
പരീക്ഷാ ഫീസ്
ഫെബ്രുവരിയിൽ നടത്തുന്ന (ഏപ്രിൽ 2020 സെഷൻ) ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ത്രീമെയിൻ സിസ്റ്റം ഡിഗ്രിയുടെ ഒന്നും രണ്ടും മൂന്നും വർഷ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ 12 ന് ആരംഭിക്കും. 19 വരെയും 125 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 28 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂലൈയിൽ നടന്ന (നവംബർ 2018 സെഷൻ) സിബിസിഎസ് ബികോം മൂന്ന്, നാല് സെമസ്റ്റർ (2010 & 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 12 വരെ അപേക്ഷിക്കാം. ഇതിന് വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്ന കരട് മാർക്ക്ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
ഇന്റർ കോളജിയറ്റ് അത്ലറ്റിക്സ് മത്സരങ്ങൾ
സർവകലാശാലയുടെ ഇന്റർ കോളജിയറ്റ് അത്ലറ്റിക്സ് മത്സരങ്ങൾ സർവകലാശാല സ്റ്റേഡിയത്തിൽ 12, 13, 14 തീയതികളിൽ നടത്തുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ നിന്നായി ആയിരത്തോളം പുരുഷ വനിതാ കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നു.