ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി ഫലം പ്രസിദ്ധീകരിച്ചു
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2018 ഒക്ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ സിബിസിഎസ് (പ്രൈവറ്റ് 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎ മ്യൂസിക് വീണ സിബിസിഎസ് (കോർ, ഓപ്പണ്‍ കോഴ്സ് റെഗുലർ), സിബിസിഎസ്എസ് (റീഅപ്പിയറൻസ്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 10, 11 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി സിഎസ്എസ് (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (സിഎസ്എസ് 2018 അഡ്മിഷൻ റെഗുലർ, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) നവംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ നാളെ മുതൽ വിവിധ കോളജുകളിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.