മേട്രൻ കം റസിഡന്റ് ട്യൂട്ടർ
കാക്കനാട്: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലുള്ള ഒഴിവിലേക്ക് ഈ മാസം 16ന് ഇന്റർവ്യു നടത്തും. ബിരുദവും ബിഎഡും ഉള്ള പട്ടികജാതിയിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. ശാസ്ത്രവിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ഹോണറേറിയം 12000 രൂപ. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും രാവിലെ 10.30ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. പ്രായപരിധി 40 വയസ്. 0484 2422256.