കംപ്യൂട്ടർ അസിസ്റ്റന്റ് പ്രായോഗിക പരീക്ഷ
എൻഎസ്എസ് എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കംപ്യൂട്ടർ അസിസ്റ്റന്റ് കരാർ നിയമനത്തിന് നടത്തിയ പ്രായോഗിക പരീക്ഷയിൽ പങ്കെടുത്തവർക്കുള്ള അഭിമുഖം 20ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ പേരും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം.
വിദൂരവിദ്യാഭ്യാസം (2014 പ്രവേശനം) അഞ്ച്, ആറ് സെമസ്റ്റർ ബിഎസ് സി പ്രിന്റിംഗ് ടെക്നോളജി റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് 26 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തിൽ ലഭിക്കണം.
പരീക്ഷ
ഒന്പതാം സെമസ്റ്റർ ബിആർക് 2012 സ്കീം2012 മുതൽ പ്രവേശനം റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, 2004 സ്കീം2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷ 31ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 31ന് ആരംഭിക്കും.
ബിബിഎഎൽഎൽബി (ഓണേഴ്സ്, 2011 സ്കീം) റഗുലർ/സപ്ലിമെന്ററി ആറാം സെമസ്റ്റർ പരീക്ഷ ജനുവരി പത്തിനും, നാലാം സെമസ്റ്റർ പരീക്ഷ ജനുവരി 13നും ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം2015 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി പത്തിന് ആരംഭിക്കും.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ളീഷ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2019 റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ അവസാന വർഷ/ മൂന്ന്, നാല് സെമസ്റ്റർ എംഎ മലയാളം, എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എംഎ സംസ്കൃതം സാഹിത്യ (സ്പെഷൽ) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
ബിവോക് പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡവലപ്മെന്റ്/ സോഫ്റ്റ്വെയർ ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഗസ്റ്റ് അധ്യാപക നിയമനം: 17ന് വാക്ഇൻഇന്റർവ്യൂ
കോഴിക്കോട് പി.ടി. ഉഷ റോഡിലെ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് വാക്ഇൻഇന്റർവ്യൂ നടത്തുന്നു.
യോഗ്യരായവർ 17ന് രാവിലെ 10.30ന് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം പഠന കേന്ദ്രത്തിൽ ഹാജരാകണം.