University News
കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലയിൽ പി​എ​ച്ച്ഡി ക്ക് ​അ​പേ​ക്ഷി​ക്കാം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല 201920 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തെ പി ​​​​എ​​​​ച് ഡി ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 20 ആ​​​​ണ്. പാ​​​​ർ​​​​ട്ട് ടൈം, ​​​​ഫു​​​​ൾ ടൈം ​​​​ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ർ​​​​ക്കും പു​​​​റ​​​​മെ​​​​യു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കും പി ​​​​എ​​​​ച്ഡി പാ​​​​ർ​​​​ട്ട് ടൈം ​​​​പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കു അ​​​​പേ​​​​ക്ഷി​​​​ക്കാം. 10 ഫു​​​​ൾ ടൈം ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ ഫെ​​​​ല്ലോ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ക്കും. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 45 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് നേ​​​​ടു​​​​ന്ന​​​​വ​​​​രെ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നു ക്ഷ​​​​ണി​​​​ക്കും. നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന് www.ktu.edu.in. എ​​​​സ്‌​​​​സി, എ​​​​സ് ടി, ​​​​ഒ ബി ​​​​സി (നോ​​​​ൺ ക്രീ​​​​മി​​​​ലേ​​​​യേ​​​​ർ), അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വേ​​​​ണ്ടു​​​​ന്ന മി​​​​നി​​​​മം സി ​​​​ജി പി ​​​​എ 5.5. മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ പി ​​​​എ​​​​ച് ഡി ​​​​ചെ​​​​യ്യാ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മോ, ഏ​​​​തെ​​​​ങ്കി​​​​ലും നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​ട്യൂ​​​​ട്ടി​​​​ൽ നി​​​​ന്നു മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ലു​​​​ള്ള പി​​​​ജി ഡി​​​​പ്ലോ​​​​മ​​​​യോ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​നു​​​​ബ​​​​ന്ധ സ്ട്രീ​​​​മി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് / ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മോ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
More News