അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎജെഎംസി/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം (സിബിസിഎസ്എസ്, 2019 സ്കീം2019 പ്രവേശനം) റഗുലര്‍ പരീക്ഷ 31ന് ആരംഭിക്കും.
പരീക്ഷാഫലം
ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ മ്യൂസിക്, എംഎ വോക്കല്‍ , എംഎ പൊളിറ്റിക്കല്‍ സയന്‍സ്, എംഎസ്ഡബ്ല്യൂ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.
ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ (ജനറല്‍ ), എംഎ സംസ്കൃതം സാഹിത്യ (സ്പെഷ്യല്‍ ), എം.എ സോഷ്യോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
അവസാന വര്‍ഷ ബികോം (2005 പ്രവേശനം) സ്പെഷല്‍ സപ്ലിമെന്ററി (ഏപ്രില്‍ 2018) പരീക്ഷാഫലം വെബ്സൈറ്റില്‍ .
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎഡ് പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
ബിവോക് പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബിവോക് (മള്‍ട്ടിമീഡിയ) പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടക്കും.
ബിവോക് വൈവ
ഒന്നാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വൈവ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ .
ഇസ്ലാമിക് ചെയറില്‍ റീഡിംഗ് പ്രോഗ്രാം
ഇസ്ലാമിക് ചെയറില്‍ മൂന്ന് മാസത്തെ മന്‍ത്വിഖ്, ഫിഖ്ഹ് വിഷയങ്ങളില്‍ റീഡിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ പത്ത് മുതല്‍ നാല് വരെയാണ് പ്രോഗ്രാം. ഫോണ്‍ : 9048008191.