University News
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/കോളജ് അധ്യാപകർക്കായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപനംപുനരുജ്ജീകരണവും നവീകരണവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ ഏഴ്. കോഴ്സ് 12ന് തുടങ്ങും. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോണ്‍: 9495657594, 9446244359.

ബിഎസ് സി/ ബിസിഎ ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ച ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ വിദ്യാർഥികളിൽ എൻഎസ്എസ്/ എൻസിസി ബി സർട്ടിഫിക്കറ്റ്/സ്പോർട്സ്/കൾച്ചറൽ ആക്ടിവിറ്റീസ് തുടങ്ങിയവയിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവർ മാർക്കുകൾ കൂട്ടിചേർക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ ജനുവരി പത്തിനകം കോളേജ് പ്രിൻസിപ്പൽ മുഖാന്തരം ബിഎസ് സി ബ്രാഞ്ചിലേക്ക് അയക്കണം. അപേക്ഷയോടൊപ്പം ഒറിജിനൽ രേഖകൾ സമർപ്പിക്കണം. സാധിക്കാത്തവർ അവ ലഭിച്ചശേഷം എത്തിക്കണം. പരീക്ഷാഫലങ്ങൾ, അപേക്ഷാ ഫോം എന്നിവ വെബ്സൈറ്റിൽ. അപേക്ഷ നേരിട്ട് ബിഎസ് സി ബ്രാഞ്ചിൽ സമർപ്പിക്കേണ്ടതില്ല.

എംഎ ഇംഗ്ളീഷ് വൈവാ വോസി

വിദൂരവിദ്യാഭ്യാസം എംഎ ഇംഗ്ളീഷ് ഒന്നാം വർഷ പരീക്ഷയുടെ ഭാഗമായ വൈവാ വോസി 11 മുതൽ തൃശൂർ ശ്രീ കേരളവർമ്മ കോളജിലും (സൗത്ത് സോണ്‍), കോഴിക്കോട് സെന്‍റ് ജോസഫ് കോളജ് ദേവഗിരിയിലും (നോർത്ത് സോണ്‍) നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.

സൈക്കോളജി പഠനവകുപ്പ് പൂർവവിദ്യാർഥി സംഗമം

സൈക്കോളജി പഠനവകുപ്പിലെ പൂർവവിദ്യാർഥി സംഗമം ഡിസംബർ ഏഴിന് നടക്കും.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം

കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പും വോട്ടെണ്ണലും ജനുവരി 18ന് നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.