ഫിസിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഡ്വാന്‍സ്ഡ് കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ് എന്ന വിഷയത്തില്‍ ഇന്നും നാളെയും ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്തിന് ആര്യഭട്ട ഹാളില്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍ .ജോഷി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
വിദൂരവിദ്യാഭ്യാസം 201920 അധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവരുടെ ഐഡി കാര്‍ഡുകള്‍ 2020 ജനുവരി 31 വരെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക്: 0494 2407356, 2400288.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബിവോക് (2015 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 16ന് ആരംഭിക്കും. ഒന്നാം സെമസ്റ്റര്‍ എംഎഡ് (2017 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ 13ന് ആരംഭിക്കും.
പരീക്ഷാഫലം
2018 സെപ്തംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംടെക് നാനോ സയന്‍സ് ആൻഡ് ടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷാഫലം വെബ്സൈറ്റില്‍ . ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, എംബിഇ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്സി ഫിസിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 17 വരെ അപേക്ഷിക്കാം.
എംഎസ്സി ഹ്യൂമൻ ഫിസിയോളജി മൂന്ന് (നവംബര്‍ 2018), നാല് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍ .
സിന്‍ഡിക്കറ്റ് യോഗം
ഡിസംബര്‍ മൂന്നിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ നീതു അശോക് (ഫിസിക്സ്), ദൃശ്യ ശശിധരന് , വി.പി.സ്വപ്ന (കെമിസ്ട്രി), അദീത കെ. ഉണ്ണി (ഇംഗ്ലീഷ്), എന്‍ .അരുണാക്ഷരന്‍ (ബയോകെമിസ്ട്രി), കെ.ഉദയശ്രി (എഡ്യുക്കേഷന്‍ ), മിഷാല്‍ സലിം, അന്‍വര്‍ ഷാഫി (അറബിക്), വി.എസ്.ഹരീഷ്, കെ.ഷിനോജ് (ബോട്ടണി), സി.ജി.കമലാസനന് , പി.വി.ഷിജി (മെഡിസിന് ) എന്നിവര്‍ക്ക് പിഎച്ച്ഡി നല്കാൻ തീരുമാനിച്ചു.