ഗ്ലാസ് പെയിന്റിംഗിൽ പരിശീലനം: സീറ്റ് ഒഴിവ്
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിൽ ഡിസംബർ 12ന് ആരംഭിക്കുന്ന ഗ്ലാസ് പെയിന്റിംഗ് ആൻഡ് കോഫി പെയിന്റിംഗ് സൗജന്യ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകൻ വഹിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്: 9496459276, 0494 2407360.
വിദൂരവിദ്യാഭ്യാസം പിജി സ്പോട്ട് പെയ്മെന്റ് ക്യാന്പ്
വിദൂരവിദ്യാഭ്യാസം ഫൈനൽ എംഎ/ എംഎസ് സി/ എംകോം ഏപ്രിൽ 2019 പരീക്ഷാ മൂല്യനിർണയ സ്പോട്ട് പെയ്മെന്റ് ക്യാന്പ് ഡിസംബർ ഏഴിന് പരീക്ഷാഭവൻ കോണ്ഫറൻസ് ഹാളിൽ നടക്കും. എല്ലാ ചെയർമാൻമാരും/ ചീഫ് എക്സാമിനർമാരും പങ്കെടുക്കണം. ഫോണ്: 0494 2407487, 2407206.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബിഎസ് സി/ ബിഎംഎംസി (സിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ 11 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎസ് സി/ ബിഎംഎംസി (സിസിഎസ്എസ്) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ, ബിഎംഎംസി നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.