കാലിക്കട്ട് സർവകലാശാല അറിയിപ്പുകൾ
ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് സപ്ലിമെന്ററി ഡിസംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റ് 21 മുതൽ അതത് കോളജുകളിൽ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ എൽഎൽഎം (സിസിഎസ്എസ്) രണ്ടാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി, നാലാം സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.
എംഎസ് സി ഹെൽത്ത് ആന്റ് യോഗ തെറാപ്പി ഒന്ന് (ഡിസംബർ 2018), രണ്ട് (ജൂണ്‍ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്) റഗുലർ, ഈവനിംഗ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.