ഡിഎഡ്/ ഡിഎൽഎഡ്: പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം: 18 മുതൽ നടക്കുന്ന ഡിഎഡ്/ ഡിഎൽഎഡ് പരീക്ഷയിൽ മലപ്പുറം ഗവണ്മെന്റ് ഐടിഇ പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിരുന്നവർ മലപ്പുറം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലും, കണ്ണൂർ ഗവണ്മെന്റ് സ്പോർട്സ് സ്കൂൾ പരീക്ഷാ കേന്ദ്രമായിരുന്നവർ ചൊവ്വ ഹൈസ്കൂളിലും പരീക്ഷ എഴുതേണ്ടതാണെന്നു പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.