നാലാം സെമസ്റ്റർ ബിപിഇഎസ് ഫലം പ്രസിദ്ധീകരിച്ചു
2019 ജൂലൈയിലെ നാലാം സെമസ്റ്റർ ബിപിഇഎസ് (2016 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംജി സർവകലാശാലയിലെ 20182019 ജനറൽ കൗണ്‍സിൽ പുനസംഘടിപ്പിച്ചു. സർവകലാശാല യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം 16ന് പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിഎഫ്ടി, ബിഎസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ, സിബിസിഎസ്എസ് 20132016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രഭാഷണം ഇന്ന്
സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കണ്ടംപററി ചൈനീസ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക പ്രഭാഷണം ഇന്നു രാവിലെ 11ന് നടക്കും.
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ കെ.ബി. ഉഷ ’സോഫ്റ്റ് പവർ ഇൻ ഇന്ത്യറഷ്യ റിലേഷൻസ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.