വ്യവസായ-യൂണിവേഴ്സിറ്റി സഹകരണ സംഗമം
കാലിക്കട്ട് സര്‍വകലാശാലയില്‍ വിവിധ പഠനവകുപ്പുകളും കേരളത്തിലെ പ്രമുഖ വ്യാവസായിക സംരംഭകരും പങ്കെടുക്കുന്ന ഇന്‍ഡസ്ട്രി യൂണിവേഴ്സിറ്റി കോണ്‍ഫറന്‍സ് 13ന് രാവിലെ 9.30 മുതല്‍ കാലിക്കട്ട് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ നടക്കും.
സൈക്ലിംഗ് ടെസ്റ്റ്
എന്എസ്എസ്ഇടിഐ വിഭാഗത്തില്‍ സ്വീപ്പര്‍ /പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള സൈക്ലിംഗ് ടെസ്റ്റ് നവംബര്‍ 18 മുതല്‍ 25 വരെ വിവിധ ബാച്ചുകളിലായി രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. യോഗ്യരായവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ . പ്രായോഗിക പരീക്ഷക്ക് സൈക്കിളുമായി ഹാജരാകണം.
ഏപ്രിലില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (പഞ്ചവത്സരം) അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരം യൂണിറ്ററി) പരീക്ഷകളുടെ നവംബര്‍ 11, 12 തിയതികളില്‍ നടത്തിയ മൂല്യനിര്‍ണയ ക്യാമ്പ് 13, 14 തിയതികളിലേക്ക് കൂടി നീട്ടി ഉത്തരവായി. ഈ തിയതികളില്‍ സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. പാനലില്‍ ഉള്‍പ്പെട്ട ലോ കോളജ് അധ്യാപകര്‍ ചെയര്മാന്മാരുമായി ബന്ധപ്പെട്ട് ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
ബികോം/ബിബിഎ പരീക്ഷ:
നവംബര്‍ 13ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബികോം/ബിബിഎ പരീക്ഷയ്ക്ക് കോഹിനൂര്‍ ഐഇടി പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച പരീക്ഷാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
എംഎഡ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 21 വരെയും 170 രൂപ പിഴയോടെ നവംബര്‍ 23 വരെയും ഫീസടച്ച് നവംബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2018 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ മലയാളം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 22 വരെ അപേക്ഷിക്കാം.