ചണ്ഡിഗഡിൽ എംഎസ്സി പാരാ മെഡിക്കൽ കോഴ്സുകൾ
വൈദ്യശാസ്ത്ര ചികിത്സാ, ഗവേഷണ മേഖലയിൽ രാജ്യത്തെ മുൻനിര സ്ഥാപനമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ചണ്ഡിഗഡ് നടത്തുന്ന പാരാമെഡിക്കൽ എംഎസ്സി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 24 ചണ്ഡിഗഡിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വെബ്സൈറ്റ്: www.pgimer.edu.in. ഫോൺ: 01722755569 . അപേക്ഷാ ഫീസ് 1500 രൂപ. സംവരണ വിഭാഗങ്ങൾക്ക് 1200 രൂപ.
ഫാർമക്കോളജി, റെസ്പിറേറ്ററി കെയർ, അനസ്തീഷ്യ, ലബോറട്ടറി ടെക്നോളജി, റേഡിയോ ഡയഗണോസിസ്, റേഡിയോ തെറാപ്പി, മെഡിക്കൽ ടെക്നോളജി എംഎസ്സി കോഴ്സുകൾക്കും മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് ലാംഗ്വേജ് പത്തോളജി കോഴ്സിലേക്കുമാണ് അപേക്ഷിക്കാവുന്നത്. ലബോറട്ടറി ടെക്നീഷൻ കോഴ്സുകളിലേക്ക് സ്ഥാപനങ്ങൾ സ്പേണ്‍സർ ചെയ്യുന്നവർക്കു മാത്രമാണ് അഡ്മിഷൻ. ഡിസംബർ പത്തിനാണു പ്രവേശന പരീക്ഷ. ഒരു വർഷം 350 രൂപയാണു ട്യൂഷൻ ഫീസ്.
രണ്ടു വർഷമാണു കോഴ്സുകളുടെ കാലാവധി.