മൂന്നാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
2019 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാതീയതി
മൂന്നാം സെമസ്റ്റർ സിബിസിഎസ് യുജി (മോഡൽ ഒന്ന് ബിഎ, ബിഎസ്സി 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ മലയാളം ദൃശ്യകലാ സാഹിത്യം എന്ന പേപ്പറിന്റെ പരീക്ഷ 28ന് നടക്കും.
അപേക്ഷ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം റെഗുലർ 2019 അഡ്മിഷൻ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾക്ക് നവംബർ ഒന്നുവരെയും 500 രൂപ പിഴയോടെ രണ്ടുവരെയും വരെയും 1,000 രൂപ സൂപ്പർഫൈനോടെ നവംബർ നാലുവരെയും അപേക്ഷിക്കാം.
ബാങ്ക് ടെസ്റ്റ് പരിശീലനം
വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന മത്സരപരീക്ഷകൾക്കുള്ള പരിശീലനം സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കും. ഫോൺ: 04812731025.