University News
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റര്‍ എംഎ, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (2018 അഡ്മിഷന്‍ റഗുലര്‍, 2014, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി,2012, 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ അഞ്ചുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

മൂന്നാം സെമസ്റ്റര്‍ എംഎസ്സി (2018 അഡ്മിഷന്‍ റഗുലര്‍, 2014, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2012 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ അഞ്ചുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

മൂന്നാം സെമസ്റ്റര്‍ എംകോം. (2018 അഡ്മിഷന്‍ റഗുലര്‍, 2014, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2012 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ അഞ്ചുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

വൈവാവോസി

നാലാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (2017 അഡ്മിഷന്‍ റഗുലര്‍, 2013 2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി നവംബര്‍ നാല്, അഞ്ച് തീയതികളില്‍ സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പര്‍ മുറിയില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

പരീക്ഷഫലം

2018 ഡിസംബറില്‍ നടന്ന ഒന്നും രണ്ടും നാലും സെമസ്റ്റര്‍ ബിടെക് (സപ്ലിമെന്ററി,മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.

2017 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബിപിഇഎസ് (2016 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ ആറുവരെ അപേക്ഷിക്കാം.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ; വോക് ഇന്‍ ഇന്റര്‍വ്യൂ 25ന്

സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയ്ക്കുള്ള (എംഎസ്സി മൈക്രോബയോളജി,എംഎസ്സി. ബയോടെക്നോളജി) വോക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 25ന് രാവിലെ 10ന് പഠനവകുപ്പില്‍ നടക്കും. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

എന്‍ഡോവ്മെന്റ് വിതരണം ഒക്ടോബര്‍ 26ന്

സര്‍വകലാശാലയിലെ വിവിധ എന്‍ഡോവ്മെന്റ് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ 26നു വിതരണം ചെയ്യും. 2013, 2014 വര്‍ഷത്തെ എന്‍ ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, 2012 മുതല്‍ 2015 വരെയുള്ള അന്നമ്മ കുഞ്ചാക്കോ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, മാവേലിക്കര ആര്‍. പ്രഭാകര വര്‍മ്മ എന്‍ഡോവ്മെന്റ്, 2012, 2013 വര്‍ഷത്തെ പ്രൊഫ. പി.സി. മേനോന്‍ എന്‍ഡോവ്മെന്റ് എന്നിവയാണ് വിതരണം ചെയ്യുന്നത്. 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് സര്‍വകലാശാല സെനറ്റ് ഹാളില്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദകുമാര്‍ വിതരണം നിര്‍വഹിക്കും.

സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സേവനം

ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ പ്രവര്‍ത്തിക്കുന്ന ഡിസബിലിറ്റി റീഹാബിലിറ്റേഷന്‍ എയര്‍ലി അസസ്‌മെന്റ് ആന്‍ഡ്് മാനേജ്‌മെന്റ് സര്‍വീസസില്‍ (ഡ്രീംസ്) മാനസികാരോഗ്യപ്രശ്‌നങ്ങള്‍, സംസാരഭാഷാ പ്രശ്‌നങ്ങള്‍, കുട്ടികളിലെ സംസാര ഭാഷാപ്രശ്‌നങ്ങള്‍, ബുദ്ധിവികാസം, കുട്ടികളിലും കൗമാരക്കാരിലും മുതിര്‍ന്നവരിലുമുള്ള മാനസികാരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. 04812731580.