University News
സർവകലാശാല സംശയങ്ങൾ
ഞാ​ൻ ക​ന്പ​നി സെ​ക്ര​ട്ട​റി പ​രീ​ക്ഷ​യ്ക്കു ത​യാ​റാ​കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ്. കൂ​ടാ​തെ കോ​യ​ന്പ​ത്തൂ​ർ ഭാ​ര​തീ​യാ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​പ്ലോ​മ പ​രീ​ക്ഷ പാ​സാ​യി​ട്ടു​ണ്ട്. ഞാൻ മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​എ അ​ല്ലെ​ങ്കി​ൽ ബി​കോം ഡി​ഗ്രി (ടൂ​റി​സ​വും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഷ​യം) പ്രൈ​വ​റ്റാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു പ​രീ​ക്ഷ​യെ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഏ​തെ​ല്ലാം ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രൈ​വ​റ്റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്?

അ​നീ​ഷ് അ​ര​വി​ന്ദ്, ക​ട്ട​പ്പ​ന

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ബി​കോം പ​രീ​ക്ഷ​ക​ളി​ൽ ഒ​രു സ്ട്രീം ​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഓ​പ്ഷ​ണ​ൽ വി​ഷ​യ​മാ​യി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ബി​എ കോ​ഴ്സ് ഇ​ല്ല.

? ഞാ​ൻ ബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. എ​നി​ക്ക് അ​ക്സ‌​സ​റി ഡി​സൈ​നിം​ഗ് പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഈ ​പ്രോ​ഗ്രാം ഓ​ഫ​ർ ചെ​യ്യു​ന്ന പ്രീ​മി​യ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഏ​തെ​ല്ലാ​മാ​ണ്.

ജ​യിം​സ് കു​ര്യ​ൻ, ചി​റ്റാ​ർ

ഫാ​ഷ​ൻ ടെ​ക്നോ​ള​ജി പ​ര​ന്പ​രാ​ഗ​ത പ​ഠ​ന​മേ​ഖ​ല​യി​ൽ​നി​ന്നും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത​കാ​ല​ത്ത് രൂ​പം​പ്രാ​പി​ച്ച “ഫാ​ഷ​ൻ ഡി​സൈ​ൻ’’​പ​ഠ​ന​ത്തി​ന്‍റെ ഉ​പ വി​ഭാ​ഗ​മാ​യി പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യു​ന്ന പ​ഠ​ന​ശാ​ഖ​യാ​ണ് “അ​ക്സ​സ​റി ഡി​സൈ​ൻ’’ നി​ത്യ​ജീ​വി​ത​ത്തി​ൽ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന വി​ല​കൂ​ടി​യ​തും വി​ല​കു​റ​ഞ്ഞ​തു​മാ​യ മി​ക്ക വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​വും അ​നു​ബ​ന്ധ ക്ര​മീ​ക​ര​ണ​വും രൂ​പ​പ്പെ​ടു​ത്ത​ലും എ​ല്ലാം ഇ​തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്. ഉ​ദാ: ആ​ഭ​ര​ണ​ങ്ങ​ൾ, ചെ​രു​പ്പ്, തു​ക​ൽ സ​ഞ്ചി​ക​ൾ, വാ​ച്ച്, ഓ​ഫീ​സ് ഫ​ർ​ണി​ച്ച​ർ. ഇ​തു പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ;

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​യ നി​ഫ്റ്റ്​ന്യൂ​ഡ​ൽ​ഹി, റാ​യി​ബെ​റേ​ലി, ബം​ഗ​ളൂ​രു, ബു​വ​നേ​ശ്വ​ർ, ബോ​പ്പാ​ൽ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, പാ​ട്ന, ഷി​ല്ലോം​ഗ്, ക​ൻ​കാ​ര, ഗാ​ന്ധി​ന​ഗ​ർ, കോ​ൽ​ക്ക​ത്ത, മും​ബൈ.
സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ചി​ല പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്:
യു​ണൈ​റ്റ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ ഗു​ജ​റാ​ത്ത്
സ​ത്യം ഫാ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നോ​യി​ഡ ഉ​ത്ത​ർ​പ്ര​ദേ​ശ്
സെ​ന്‍റ​ർ ഫോ​ർ ഡി​സൈ​ൻ എ​ക്സ​ല​ൻ​സ് ജ​യ​പ്പൂ​ർ, രാ​ജ​സ്ഥാ​ൻ.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്

ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ [email protected]
More News