പുതുക്കിയ പരീക്ഷാ തീയതി
19, 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകൾ യഥാക്രമം 23, 25 തീയതികളിലേയ്ക്ക് മാറ്റി.
ടൈംടേബിൾ
24 ന് ആരംഭിക്കുന്ന കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
നവംബർ 20 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് 28 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ നവംബർ രണ്ടു വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മേയിൽ നടന്ന ഏഴാം സെമസ്റ്റർ ബിഡെസ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം. ജനുവരിയിൽ നടത്തിയ രണ്ടാം വർഷ എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ നവംബർ ഒന്നു മുതൽ ഹാൾടിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കി കൈപ്പറ്റാവുന്നതാണ്. വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി കപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എംഎ സോഷ്യോളജി, മാസ് കമ്യൂണിക്കേഷൻ ആന്ഡ് ജേർണലിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം. ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 26 വരെ അപേക്ഷിക്കാം.
മാർക്ക് അപ്ലോഡ് ചെയ്യാം
സർവകലാശാലയുടെ എം.ഫിൽ പ്രവേശന പരീക്ഷ എഴുതുകയും ഇന്റർവ്യൂവിന് ഹാജരാകുകയും ചെയ്ത വിദ്യാർഥികൾക്ക് അവരുടെ ബിരുദാനന്തര ബിരുദ പരീക്ഷയുടെ മാർക്കുകൾ 20 വരെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.