2019 നവംബർ ആറിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി ( 2019 സ്കീം റഗുലർ & 2015 സ്കീം ഇംപ്രൂവ്മെൻറ്/ സപ്ലിമെന്ററി) പരീക്ഷക്ക് 24 വരെയും 150 രൂപ പിഴയോടുകൂടി 26 വരെയും 400 രൂപ പിഴയോടുകൂടി 29 വരെയും ഫീസടച്ച് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ 16ന് ആരംഭിച്ചു.
തീയതി നീട്ടി
30ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (മൂന്നുവർഷം) പരീക്ഷാഫീസ് (2013 അഡ്മിഷൻ വിദ്യാർഥികൾക്ക് മാത്രം) അടയ്ക്കാനുള്ള അവസാന തീയതി 21 ലേക്ക് നീട്ടി.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ഫിസിക്സ് (മേഴ്സി ചാൻസ് 2010, 2011 അഡ്മിഷൻ : സപ്ലിമെന്ററി 2012 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ 31ന് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ഫിസിക്സ് ( 2017 അഡ്മിഷൻ റെഗുലർ 2016 അഡ്മിഷൻ ഇംപ്രൂവ്മെൻറ് 2014 HYPERLINK "tel:20142013"&HYPERLINK "tel:20142013" HYPERLINK "tel:20142013"2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 24 മുതൽ നടത്തും.
പുതുക്കിയ ടൈംടേബിൾ പ്രകാരമുള്ള ബിഎസ്സി സുവോളജി പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ കോർ ഫിസിക്സ് പരീക്ഷകൾ 18 നും 22 നും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂലൈയിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഫിലോസഫി, എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ബിസിനസ് ഇക്കണോമിക്സ്, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ തമിഴ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു .സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 26. വിശദ വിവരം വെബ്സൈറ്റിൽ.