അമൃത സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗിൽ ബിടെക്കിന് അപേക്ഷിക്കാം
കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച എട്ടാമത്തെ സര്‍വകലാശാലയായി തെരഞ്ഞെടുത്ത അമൃത വിശ്വവിദ്യാപീഠം 2020ല്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗിന്റെ അമൃതപുരി, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാംപസുകളില്‍ ആരംഭിക്കുന്ന ബിടെക്ക് കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2020ലെ ജെഇഇ, അമൃത എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് എക്സാമിനേഷന് (എഇഇഇ) എന്നിവയിലെ സ്കോറിനെ അടിസ്ഥാനമാക്കിയായിരിക്കും അഡ്മിഷന്.
അമൃത വിശ്വവിദ്യാപീഠത്തിന്റെ അഞ്ചാമത് എന്‍ജിനീയറിംഗ് ക്യാംപസായ ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ 2020ല്‍ എന്‍ജിനീയറിംഗ് കോഴ്സുകള്‍ തുടങ്ങും.
സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗില്‍ വിവിധ വിഷയങ്ങളില്‍ ബിടെക് ബിരുദം നേടാന്‍ അവസരമുണ്ട്. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍, സെമസ്റ്റര്‍ എബ്രോഡ് പ്രോഗ്രാമുകള്‍, വിദേശ സര്‍വകലാശാലകളില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങിയവയ്ക്കും അവസരമുണ്ട്.
ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെയാണ് ഓണ്‍ലൈന്‍ എഇഇഇ നടത്തുന്നത്. തമിഴ്നാട്ടില്‍ മാത്രമായി നടത്തുന്ന ഓഫ്ലൈന് എഇഇഇ പരീക്ഷ മേയ് രണ്ടിനാണ്. ജെഇഇ മെയിന്‍ മുഖേന അപേക്ഷിക്കുന്നതിന് 300 രൂപയും എഇഇഇ മുഖേന അപേക്ഷിക്കുന്നതിന് 1000 രൂപയുമാണ് അപേക്ഷാഫീസ്. രണ്ട് റാങ്കുകളുടെ അടിസ്ഥാനത്തിലും ഒരു അപേക്ഷാഥിക്ക് സീറ്റ് നേടാന്‍ അവസരമുണ്ട്.ഏപ്രിൽ ആറു വരെ അപേക്ഷിക്കാം.
മാത്തമാറ്റിക്സ് 40, ഫിസിക്സ് 30, കെമിസ്ട്രി 30 മാര്‍ക്ക് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് എഇഇഇക്ക്. മൂന്ന് മണിക്കൂറാണ് പരീക്ഷാസമയം. www.amrita.edu/btech എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം. ഫോണ്‍:+9142226851 69/170.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, അമൃപുരി, കൽപ്പെറ്റ, കണ്ണൂർ, കാസർഗോഡ്, കൊച്ചി, കൊല്ലം,കോട്ടയം, കോഴിക്കോട്, മലപ്പുറം. പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം. തൊടുപുഴ, തൃശൂർ.
ഓരോ കാമ്പസിലെയും പ്രോഗ്രാമുകൾ: കോയമ്പത്തൂർ എയ്റോസ്പേസ്, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ്. അമൃതപുരി കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ. ബംഗളൂരു കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ്, അമൃതപുരി: കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ്. ചെന്നൈ: കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ്.