വൈക്കം മുഹമ്മദ് ബഷീർ ചെയറിൽ നവനിരൂപകർക്ക് ശില്പശാല
തേഞ്ഞിപ്പലം: ചലചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രെസ്കി ഇന്ത്യ ചാപ്റ്ററും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയും ചേർന്ന് കാലിക്കട്ട് സർവകലാശാല വൈക്കം മുഹമ്മദ് ബഷീർ ചെയറിൽ നവനിരൂപകർക്ക് വേണ്ടി ശില്പശാല സംഘടിപ്പിക്കുന്നു.
ചലച്ചിത്ര ആസ്വാദനം, ലോകസിനിമയുടെ ചരിത്രവർത്തമാനഭാവികൾ, നിരൂപണം, വിമർശനം, പഠനം, ഗവേഷണം, സിനിമയും സംസ്കാരപഠനവും, സിനിമയുടെ രാഷ്ട്രീയം, തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവർ ക്ലാസുകൾ കൈകാര്യം ചെയ്യും. ഡിസംബർ16,17,18 തീയതികളിൽ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നതിന് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഒന്നോരണ്ടോ ചലച്ചിത്ര നിരൂപണങ്ങൾ, പഠനങ്ങൾ, വിമർശനങ്ങൾ എന്നിവയുടെ കോപ്പി സഹിതം നവംബർ15 നു മുമ്പായി അപേക്ഷിക്കാം. പ്രായം 25നും 30നും ഇടയിൽ. വിലാസം: ഡോ.പി കെ. പോക്കർ, വിസിറ്റിംഗ് പ്രഫസർ, വൈക്കം മുഹമ്മദ് ബഷീർ ചെയർ, കാലിക്കട്ട് സർവകലാശാല.