കിറ്റ്സില്‍ എയര്‍പോര്‍ട്ട്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സ്
തിരുവനന്തപുരം: ടൂറിസം വകുപ്പിന്നു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ കാമ്പസില്‍ ഈ മാസം ആരംഭിക്കുന്ന എയര്‍പോര്‍ട്ട്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക പ്ലസ് ടു/ഡിഗ്രീ അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.കോഴ്സ് കാലാവധി ആറു മാസം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ഥിക്കും കുറഞ്ഞത് മൂന്നു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്നുള്ള അവസരവും നല്‍കും . അപേക്ഷകള്‍ www.kittsedu.org എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക് 9567869722.