University News
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ത​സ്തി​ക​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് യു​ജി​സി റ​ഗു​ലേ​ഷ​ൻ അ​നു​ശാ​സി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല/ ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് ബ​യോ​ഡാ​റ്റ, സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സ​മ്മ​ത​പ​ത്രം എ​ന്നി​വ ചേ​ർ​ത്ത് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ര​ജി​സ്ട്രാ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന​കം ല​ഭി​ക്ക​ണം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ർ 14ന് ​രാ​വി​ലെ 10.30ന് ​ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി (സി​യു​സി​എ​സ്എ​സ്) മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ വാ​ല്വേ​ഷ​ൻ ക്യാ​ന്പ് 28ന് ​ന​ട​ത്തും. അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഈ ​ദി​വ​സം പി​ജി റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ക്യാ​ന്പ് ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പ​ട​ണം. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ർ രാ​വി​ലെ പ​ത്തി​ന് മു​ന്പ് ക്യാ​ന്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 21നും, ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 26നും ​ആ​രം​ഭി​ക്കും.

ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ

ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25, 26 തി​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ബി​എ​സ് സി ​ന​ഴ്സിം​ഗ് ര​ണ്ട്, മൂ​ന്ന് വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി, നാ​ലാം വ​ർ​ഷ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ സ​ന്പ​ർ​ക്ക ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വെ​ച്ച് 12 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (2018 പ്ര​വേ​ശ​നം) സ​ന്പ​ർ​ക്ക ക്ലാ​സു​ക​ളും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജി​ൽ 12ന് ​ന​ട​ത്താ​നി​രു​ന്ന ക്ലാ​സും മാ​റ്റി. ബാ​ക്കി ക്ലാ​സു​ക​ൾ 13 മു​ത​ൽ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ന​ട​ക്കും. മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ന​ട​ക്കും. ഫോ​ണ്‍ : 0494 2404494, 2407356.

11ന് ​സൈ​ക്കോ​ള​ജി​ക്ക​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് സ്പെ​ഷ​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

കീ​ഴി​ലെ എ​യ്ഡ​ഡ്/​അ​ണ്‍ എ​യ്ഡ​ഡ്/​ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ സൈ​ക്കോ​ള​ജി​ക്ക​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ എ​ല്ലാ അ​ധ്യാ​പ​ക​രും തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലും, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ എ​ല്ലാ അ​ധ്യാ​പ​ക​രും കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലും 11ന് ​ന​ട​ക്കു​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് സ്പെ​ഷ​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.