നാലാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ നടത്തും.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി ജൂലൈ 2019 ന്റെ മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനിയറിംഗ് ബ്രാഞ്ച് (2013 സ്കീം) ന്റെ പ്രാക്ടിക്കൽ നാലിന് എസ്സിടി കോളജ്, തിരുവനന്തപുരത്തും അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ബ്രാഞ്ച് (2008 സ്കീം & 2013 സ്കീം) ന്റെ പ്രാക്ടിക്കൽ മൂന്ന്, നാല് തീയതികളിൽ സിഇടി കോളജ്, തിരുവനന്തപുരത്തും നടത്തും.
2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോർ ബയോകെമിസ്ട്രി), ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 10, 15 തീയതികളിൽ ആരംഭിക്കും.
2019 ജൂലൈയിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷ ഒന്പതുമുതൽ അതാത് കോളജുകളിൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം, മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2017, 2016 & 2015 അഡ്മിഷൻ), സെപ്റ്റംബർ 2019 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവ
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷയുടെ വൈവ 9, 11 തീയതികളിലും പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയുടെ വൈവ നാലിനും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം
ബിടെക് ഡിഗ്രി (2008 സ്കീം 2008 2012 അഡ്മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർഥികൾക്ക് (40 മാർക്ക് യൂണിവേഴ്സിറ്റി പരീക്ഷയിൽ ലഭിക്കാത്തവർ) ഈവൻ/ഓഡ് (Even/Odd) സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷ നൽകുന്നതിനുളള അവസാന തീയതി നവംബർ രണ്ട്. ഇനി ഒരു അവസരം നൽകുന്നതല്ല. 2008 സ്കീം പാർട്ട് ടൈം വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 735/ രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കേണ്ടതാണ്. അപേക്ഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്സൈറ്റിൽ. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പരീക്ഷാഫീസ്
2019 ഒക്ടോബർ 30ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ത്രിവൽസര എൽഎൽബി പരീക്ഷകൾക്ക് റെഗുലർ/സപ്ലിമെന്ററി വിദ്യാർഥികൾക്ക് ഓണ്ലൈനായും മേഴ്സിചാൻസ് (2011) വിദ്യാർഥികൾക്ക് ഓഫ്ലൈനായും മൂന്നുമുതൽ സമർപ്പിക്കാം. പിഴ കൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രങ്ങൾ
ഒന്പതിന് ആരംഭിക്കുന്ന ബികോം (വിദൂരവിദ്യാഭ്യാസം) മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ഗവ.സംസ്കൃത കോളജ്, തിരുവനന്തപുരം അപേക്ഷിച്ചവർ വിടിഎംഎൻഎസ്എസ് കോളജ്, ധനുവച്ചപുരത്തും ഗവ: വനിതാ കോളജ്, വഴുതയ്ക്കാട്, തിരുവനന്തപുരം അപേക്ഷിച്ചവർ എൻഎസ്എസ് കോളജ്, നീറമണ്കര, തിരുവനന്തപുരത്തും, ഗവ: കോളജ്, നെടുമങ്ങാട് അപേക്ഷിച്ചവർ എംജി കോളജ്, തിരുവനന്തപുരത്തും, എസ്എൻ കോളജ്, ചെന്പഴന്തി അപേക്ഷിച്ചവർ ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കടയിലും, എസ്.എൻ കോളജ്, വർക്കല അപേക്ഷിച്ചവർ കെയുസിടിഇ കാര്യവട്ടത്തും, എസ്.എൻ കോളജ്, ചാത്തന്നൂർ അപേക്ഷിച്ചവർ ഡി.ബി കോളജ്, ശാസ്താംകോട്ടയിലും, എസ്.എൻ കോളജ് ഫോർ വിമൻ, കൊല്ലം അപേക്ഷിച്ചവർ എസ്.എൻ കോളജ്, കൊല്ലത്തും, എസ്.ഡി കോളജ്, ആലപ്പുഴ അപേക്ഷിച്ചവർ എസ്.എൻ കോളജ്, ചേർത്തലയിലും, സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല അപേക്ഷിച്ചവർ എസ്.എൻ കോളജ്, ചേർത്തലയിലും ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നന്പർ 32852171288 മുതൽ 32852172722 വരെയുളള ബികോം കോ ഓപ്പറേഷൻ എടുത്ത 70 വിദ്യാർഥികൾ ശ്രീ.വിദ്യാധിരാജാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കരുനാഗപ്പള്ളിയിലും പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂലൈയിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്ക് 11 വരെ അപേക്ഷിക്കാം. അപേക്ഷകൾ ഓരോ പേപ്പറിന് 525/ രൂപ ഫീസടച്ച് സിഎസ്എസ് ഓഫീസിൽ എത്തിക്കണം.
2019 മേയിൽ നടന്ന മൂന്നാം സെമസ്റ്റർ എംബിഎ (2014 സ്കീം ഫുൾടൈം/റെഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബിടെക് ഡിഗ്രി (2008 സ്കീം) ജനുവരി 2019 സപ്ലിമെന്ററി, പാർട്ട് ടൈം, മേഴ്സിചാൻസ് പരീക്ഷയുടെ മെക്കാനിക്കൽ സ്ട്രീം പ്രൊഡക്ഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്ലൈനായി 16 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ
2020 22 (2019 അഡ്മിഷൻ) വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽ ഉൽ ഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് (കോ ഓപ്പറേഷൻ) എന്നീ വാർഷിക കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ഇപ്പോൾ അപേക്ഷിക്കാം. നവംബർ അഞ്ച് വരെ അപേക്ഷകൾ പിഴ കൂടാതെ സ്വീകരിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.