2020 22 (2019 അഡ്മിഷൻ) വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽ ഉൽ ഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് (കോ ഓപ്പറേഷൻ) എന്നീ വാർഷിക കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ഒക്ടോബർ ഒന്നു മുതൽ അപേക്ഷിക്കാം. നവംബർ അഞ്ച് വരെ അപേക്ഷകൾ പിഴ കൂടാതെ സ്വീകരിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവ
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഇസ്ലാമിക് ഹിസ്റ്ററി എന്നീ പരീക്ഷകളുടെ വൈവ ഒക്ടോബർ നാല്, 11 തീയതികളിൽ യൂണിവേഴ്സിറ്റി കോളജിലും എംഎ സോഷ്യോളജി പരീക്ഷയുടെ വൈവ ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ കെഎൻഎം ഗവ.കോളജ്, കാഞ്ഞിരംകുളം, ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യം എന്നിവിടങ്ങളിലും എംഎ എച്ച്ആർഎം പരീക്ഷയുടെ വൈവ ഒക്ടോബർ മൂന്നിന് ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യത്തും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2018 19 വർഷത്തെ സർവകലാശാല എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളജായി കൊല്ലം ശ്രീ നാരായണ കോളജും പ്രോഗ്രാം ഓഫീസറായി അതേ കോളജിലെ ഡോ.എസ് വിഷ്ണുവും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച എൻഎസ്എസ് യൂണിറ്റുകളായി എരമല്ലിക്കര ശ്രീ.അയ്യപ്പ കോളജ്, പാങ്ങോട് മന്നാനിയാ കോളജ്, ആലപ്പുഴ സനാതന ധർമ്മ കോളജ്, നിലമേൽ എൻഎസ്എസ് കോളജ്, കായംകുളം എംഎസ്എം കോളജ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് എന്നിവയും പ്രോഗ്രാം ഓഫീസർമാരായി ഡോ.ജി. ഗംഗ (എരമല്ലിക്കര ശ്രീ. അയ്യപ്പ കോളേജ്), ജെ അസീം (പാങ്ങോട് മന്നാനിയാ കോളജ്), ഡോ.ജെ. വീണ (ആലപ്പുഴ സനാതന ധർമ്മ കോളജ്), ജെ.രതീഷ് (നിലമേൽ എൻഎസ്എസ് കോളജ്), ടി. നിഷാദ് (കായംകുളം എംഎസ്എം കോളജ്), ആർ.വിജയലക്ഷ്മി (ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്) എന്നിവരെയും തെരഞ്ഞെടുത്തു.
സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനത്തിന് താഴെ പറയുന്ന കോളജുകളും പ്രോഗ്രാം ഓഫീസർമാരും അർഹരായി. മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജ്, കൊട്ടിയം ഡോ.വി.പി.അർച്ചന , ശ്രീ നാരായണ കോളജ്, ശിവഗിരി, വർക്കല ലക്ഷ്മി എസ്.ധരൻ, ബേബി ജോണ്‍ മെമ്മോറിയൽ ഗവ.കോളജ് ചവറ ഡോ.ജി. ഗോപകുമാർ, ഗവ.ലോ കോളജ്, തിരുവനന്തപുരം ജി.കൃഷ്ണകുമാർ , സെന്റ് സ്റ്റീഫൻസ് കോളജ്, പത്തനാപുരം എസ്.ഷാരോണ്‍, എൻഎസ്എസ് കോളജ്, പന്തളം ഡോ.സി. പ്രദീപ് കുമാർ.
എസ്.വിഷ്ണു (ഗവ.സംസ്കൃത കോളജ്, തിരുവനന്തപുരം), വി.എസ് .വിശാഖ് (കേരള സർവകലാശാല കാര്യവട്ടം കാന്പസ്), പി.എസ് .വിന്ദുജ (സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല), ആഷിക് സഫർ (മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളജ്, കൊട്ടിയം), ഡി.എസ് .സ്നേഹ സുരേഷ് (ഗവ.കോളജ്, നെടുമങ്ങാട്), എൻ. അജിമിനാസ് (ബേബി ജോണ്‍ മെമ്മോറിയൽ ഗവ.കോളജ് ചവറ), എ.പി .പുണ്യ (ഓൾ സെയിന്റ്സ് കോളജ്, തിരുവനന്തപുരം), സ്വേത എസ്. ബാബു (എ.ജെ കോളജ്, തോന്നയ്ക്കൽ), എൻ.നൗഫിയ (സെന്റ് സ്റ്റീഫൻസ് കോളജ്, പത്തനാപുരം), എസ്. ദൃശ്യ ഉണ്ണി (കായംകുളം എംഎസ്എം കോളജ്), എൻ.എം. ആതിര (എൻഎസ്എസ് കോളജ്, കരമന), എസ്.ശരത് (ശ്രീ നാരായണ കോളജ്, ചെന്പഴന്തി), ദേവിക അമർനാഥ് (ഗവ.വനിതാ കോളജ്, തിരുവനന്തപുരം), അനീസ ബീവി ഇ (പാങ്ങോട് മന്നാനിയാ കോളജ്), ഡി.കാർത്തിക (ശ്രീ നാരായണ കോളജ്, കൊല്ലം), അനഘ മുരളീധരൻ (എൻഎസ്എസ് കോളജ്, പന്തളം) എന്നിവരെ മികച്ച എൻഎസ്എസ് വോളന്റീയർമാരായി തെരഞ്ഞെടുത്തു. ജ്യോതിസ് രാജ് (സെന്റ് ഗ്രീഗോറിയോസ് കോളജ്, കൊട്ടാരക്കര), എ.അജ്മൽ (ഡോണ്‍ ബോസ്കോ കോളജ്, കൊട്ടിയം), സി.ആർ .അഖിൽ (ഇമ്മാനുവേൽ കോളജ്, വാഴിച്ചൽ), കിരണ്‍ എസ്. നാഥ് (എൻ.എസ്.എസ് കോളജ്, നിലമേൽ), വി. അനഘ (ഗവ.ലോ കോളജ്, തിരുവനന്തപുരം), എ.അമൃത (ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്), എ.അനന്തു (കെടിസിടി കോളജ്, കല്ലന്പലം), റോഷൻ റോബർട്ട് (സെന്റ് സേവിയേഴ്സ് കോളജ്, തുന്പ) എന്നീ വോളന്റീയർമാർ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനത്തിന് അർഹരായി.