ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷകളുടെ കെമിസ്ട്രി പ്രാക്ടിക്കൽ ഒക്ടോബർ നാലു മുതൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ മൈക്രോബയോളജി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ മൂന്നു മുതൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് നാലാം സെമസ്റ്റർ ബിസിഎ ഡിഗ്രി കോഴ്സിന്റെ പ്രാക്ടിക്കൽ ഒക്ടോബർ മൂന്നിന്ന് അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം) ജൂലൈ 2019 (സപ്ലിമെന്ററി) ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ ഒക്ടോബർ 3, 4 തീയതികളിൽ നടക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ, 2019 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷകളുടെ സൂക്ഷ്പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഒക്ടോബർ ഒന്നു വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണം.
മൂല്യനിർണയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സർവകലാശാല നടത്തി വരുന്ന തിരുവനന്തപുരം, കൊല്ലം, പന്തളം, ആലപ്പുഴ എന്നിവിടങ്ങളിലെ കേന്ദ്രീകൃത മൂല്യനിർണയ കേന്ദ്രങ്ങൾ ഇന്നു പ്രവർത്തിക്കുന്നതല്ല.
എം.ഫിൽ പ്രോഗ്രാം
സർവകലാശാലയുടെ എംഫിൽ പ്രോഗ്രാമിന് അപേക്ഷിക്കുകയും പ്രവേശന പരീക്ഷ, അഭിമുഖ പരീക്ഷ എന്നിവയിൽ പങ്കെടുക്കുകയും ചെയ്ത ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഭിന്നശേഷി തെളിയിക്കുന്ന രേഖകൾ, അപേക്ഷയുടെ പകർപ്പ് എന്നിവ ഒക്ടോബർ നാലിന് മുൻപ് ഡെപ്യൂട്ടി രജിസ്ട്രാർ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റർ സിസ്റ്റം, കേരള സർവകലാശാല, കാര്യവട്ടം 695581 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ട താണ്.
പരീക്ഷാകേന്ദ്രം
ഒക്ടോബർ ഒമ്പതിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കേരള സർവകലാശാല, പാളയത്തും മറ്റു കേന്ദ്രങ്ങളിൽ അപേക്ഷിച്ചവർ അതാത് കേന്ദ്രങ്ങളിലും പരീക്ഷ എഴുതേണ്ട താണ്.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ, മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2014 സ്കീം റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 11 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒക്ടോബർ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന പാർട്ട് മൂന്ന് ബികോം ആന്വൽ (എസ്ഡിഇ, പ്രൈവറ്റ്) മേഴ്സിചാൻസ് പരീക്ഷകൾ നവംബർ 20 ലേക്ക് നീട്ടി. 400 രൂപ പിഴയോടെ നേരിട്ട് അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബർ 23. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
സർവകലാശാലയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ 2019 20 സാന്പത്തിക വർഷം ആദായ നികുതിയുടെ പരിധിയിൽ വരുന്നുണ്ടെ ങ്കിൽ ഒക്ടോബർനകം നിർബന്ധമായും നിർദിഷ്ട ഫോർമാറ്റിൽ ആദായ നികുതി സ്റ്റേറ്റ്മെന്റ്/അനുബന്ധ രേഖകൾ (ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിൽ) പെൻഷൻ സെക്ഷനിൽ സമർപ്പിക്കണം. സ്റ്റേറ്റ്മെന്റിന്റെ മാതൃകയും വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.