എംഎഡ് വൈവാവോസി; പുതുക്കിയ പരീക്ഷാതീയതി ഒക്ടോബർ ഒന്ന്
27ന് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്താനിരുന്ന എംഎഡ് (201719 ബാച്ച്) വൈവാവോസി ഒക്ടോബർ ഒന്നിന് നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.
പരീക്ഷാതീയതി
അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റെഗുലർ), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി (20122014 അഡ്മിഷൻ സപ്ലിമെന്ററി, ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി (2011 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2015 അഡ്മിഷൻ റെഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2015 അഡ്മിഷൻ റെഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 16ന് ആരംഭിക്കും. 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബികോം സിബിസിഎസ് ഒക്ടോബർ 2018 റെഗുലർ (2017 അഡ്മിഷൻ) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ 27, 28 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നന്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് എന്നിവ സഹിതം എത്തണം.
സീറ്റൊഴിവ്
എംജി സർവകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ ഒക്ടോബർ 12ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ വേസ്റ്റ് മാനേജ്മെന്റ് എന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഏതാനും സീറ്റൊഴിവുണ്ട്. dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 04812731066, 2733578.
അപേക്ഷ ക്ഷണിച്ചു
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (റെഗുലർ, പാർട്ട് ടൈം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റെഗുലർ പ്രോഗ്രാമിനും രണ്ടുവർഷം ദൈർഘ്യമുള്ള പാർട്ട്ടൈം പ്രോഗ്രാമിനും സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷഫീസ് (പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ). അപേക്ഷഫോമും വിശദവിവരവും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 9946226638.
അധ്യാപകർക്കുള്ള
പരിശീലന പരിപാടി
ഒന്നാം സെമസ്റ്റർ പിജി ചോദ്യബാങ്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ പരിശീലന പരിപാടി ഇന്ന് രാവിലെ 11ന് സർവകലാശാല അസംബ്ലിഹാളിൽ നടക്കും. അധ്യാപകർ ലാപ്ടോപ്പുമായി പ്രോഗ്രാമിൽ പങ്കെടുക്കണം.