ഗ്യാൻ ശിൽപശാല തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ബോട്ടണി പഠനവകുപ്പിൽ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കഡേമിക് നെറ്റ്വർക്കിന്റെ ഭാഗമായി മോളിക്യുലാർ ഫൈലോജനിയെ ആസ്പദമാക്കിയുള്ള അഞ്ച് ദിവസത്തെ കോഴ്സ് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എഡിൻബർഗ് റോയൽ ബൊട്ടാണിക്കൽ ഗാർഡനിലെ സീനിയർ സയന്റിസ്റ്റ് ഡോ. മൈക്കൽ മുള്ളർ ആണ് ക്ലാസ് നയിക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 യുവ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ വകുപ്പ് മേധാവി ഡോ. വി.വി. രാധാകൃഷ്ണൻ, ഡോ. ലിബു അലക്സാണ്ടർ (ഗ്യാൻ കോർഡിനേറ്റർ), പ്രൊഫ. സന്തോഷ് നന്പി, ഡോ. എ.പി. ജമീല എന്നിവർ പ്രസംഗിച്ചു.