ഒക്ടോബർ 21 ന് ആരംഭിക്കുന്ന ഒന്നാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, ഒക്ടോബർ 24നു തുടങ്ങുന്ന രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ എന്നിവയ്ക്ക് 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 27 വരെയും സൂപ്പർഫൈനോടുകൂടി ഒക്ടോബർ ഒന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
സപ്ലിമെന്ററി പരീക്ഷാ തിസീസ്
2020 ജനുവരിയിൽ നടത്തുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡിഎം & എംസിഎച്ച്) സപ്ലിമെന്ററി പരീക്ഷയുടെ ഫൈനൽ തിസീസ് 3150 രൂപ ഫീസോടുകൂടി ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ചുവരെ സർവകലാശാലയിൽ സമർപ്പിക്കാം. ഫൈനോടുകൂടി ഒക്ടോബർ 11നു വൈകിട്ട് അഞ്ചു വരേയും സമർപ്പിക്കാം