സപ്ലിമെന്ററി പരീക്ഷാഫലം
അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് 2 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 25നകം അപേക്ഷിക്കണം.
തിയറി പരീക്ഷാ തിയതി
ഒക്ടോബർ മൂന്നു മുതൽ 16 വരെ നടക്കുന്ന ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെനറ്റ് യോഗം പത്തിന്
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ആറാമതു സെനറ്റ് യോഗം ഒക്ടോബര് പത്തിനു രാവിലെ 10.30 നു സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും.