University News
ബി​എ​സ് സി ന​ഴ്സിം​ഗ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
കൊ​​​ച്ചി: അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ദി ​​​മാ​​​നേ​​​ജ്മെ​​​ന്‍റ്സ് ഓ​​​ഫ് ക്രി​​​സ്റ്റ്യ​​​ൻ സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ​​​സ് ഓ​​​ഫ് കേ​​​ര​​​ള (എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ൻ​​​സി​​​കെ) യു​​​ടെ കീ​​​ഴി​​​ലു​​​ള​​​ള 33 ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബി​​​എ​​​സ് സി ​​ന​​​ഴ്സിം​​​ഗി​​​നു നാ​​​ല് ഓ​​​ണ്‍​ലെ​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് നാ​​​ളെ ന​​​ട​​​ക്കും. കൊ​​​ച്ചി ക​​​ലൂ​​​രി​​​ലെ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ലാ​​​ണു സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ്.

എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ൻ​​​സി​​​കെ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 3000 വ​​​രെ​​​യു​​​ള്ള​​​വ​​​രും നി​​​ല​​​വി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള കോ​​​ള​​​ജു​​​ക​​​ളി​​​ലും എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ വ​​​ഴി​​​യും അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു സ​​​മ​​​യ​​​ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ക്കാം. സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ഓ​​​പ്പ​​​ണ്‍ മെ​​​റി​​​റ്റ് റാ​​​ങ്ക് ക്ര​​​മ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. ഓ​​​രോ കോ​​​ള​​​ജിലെ​​​യും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളും സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും www.amcsf nck.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
More News