കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂണിൽ നടത്തിയ രണ്ടാംവർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, മൂന്നാംവർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി സെപ്റ്റംബർ മൂന്നിനകം അപേക്ഷിക്കേണ്ടതാണ്.
ഓഗസ്റ്റിൽ നടത്തിയ ഫോർത്ത് സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
സെപ്റ്റംബർ 20ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഫിൽ ക്ലിനിക്കൽ സൈക്കോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 20ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം ) തിയറി പരീക്ഷാ ടൈംടേബിൾ, സെപ്റ്റംബർ 18ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിപിടി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിസിവി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ, 2019 സെപ്റ്റംബർ അഞ്ചിനാരംഭിക്കുന്ന മൂന്നാം വർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2011 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.