മൂന്നാം സെമസ്റ്റർ എംബിഎ ഫലം പ്രസിദ്ധീകരിച്ചു
2019 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംബിഎ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 14 വരെ അപേക്ഷിക്കാം.
2017 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ ബിപിഇഎസ് (2016 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ നാലുവരെ അപേക്ഷിക്കാം.
2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ വ്യാകരണ (സിഎസ്എസ്) റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ അഞ്ചുവരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ നാലുവരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന അവസാന വർഷ ബിഎസ്സി നഴ്സിംഗ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ തടഞ്ഞുവയ്ക്കപ്പെട്ട ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് കോർ, കോംപ്ലിമെന്ററി, മോഡൽ രണ്ട് (സിബിസിഎസ്, സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ സെപ്തംബർ നാലുവരെ അതാതു കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി. ബോട്ടണി (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്തംബർ രണ്ടു മുതൽ അഞ്ചുവരെ അതതു കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
എംകോം പ്രൈവറ്റ് സൂക്ഷ്മപരിശോധന
2018 ഏപ്രിൽ, ജൂലൈ മാസങ്ങളിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ് 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ (ഓഗസ്റ്റ് 28 ഒഴികെ) സിൽവർ ജൂബിലി പരീക്ഷഭവനിലെ സിഎസ്പി ആഞ്ച് സെക്ഷനിൽ ഹാൾടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുമായി എത്തണം.