ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രോഗ്രാം
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെ ലൈഫ്ലോംഗ് സെമിനാര്‍ ഹാളിലാണ് പരിപാടി. ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന് വിഭാഗം ചീഫ് ഡോ.പി.പി.വേണു ഗോപാലന് ക്ലാസ് നയിക്കും.
കടമത്ത് കേന്ദ്രം അസിസ്റ്റന്റ് പ്രഫസര്‍ അഭിമുഖം
ലക്ഷദ്വീപ് കമടത്ത് കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം 31ന് 9.30ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.
ബി.എ മള്‍ട്ടിമീഡിയ പ്രവേശനം
പ്രൈവറ്റ് രജിസ്ട്രേഷന് രീതിയില്‍ നടത്തുന്ന ബിഎ മള്‍ട്ടിമീഡിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഴകുടാതെ 27 മുതല്‍ സെപ്റ്റംബര്‍ 20 വരെയും 100 രൂപ പിഴയോടെ സെപ്റ്റംബര്‍ 27 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും സഹിതം സെപ്റ്റംബര്‍ 30നകം ലഭിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍: 0494 2407356, 2400288.
പരീക്ഷാഫലം
എംഎസ് സി അപ്ലൈഡ് ജിയോളജി (സിസിഎസ്എസ്) രണ്ട് (2019 ഏപ്രില്‍ ), നാല് (ജൂണ്‍ 2019 ) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍ .
ഒന്നാം സെമസ്റ്റര്‍ എംഫില്‍ ഫിസിക്സ് (ഒക്ടോബര്‍ 2018) പരീക്ഷാഫലം വെബ്സൈറ്റില്‍ .
എംഎസ് സി അപ്ലൈഡ് സുവോളജി (സിസിഎസ്എസ്) ഒന്ന് (നവംബര്‍ 2018), രണ്ട് (ജൂണ്‍ 2018, ഏപ്രില്‍ 2019), മൂന്ന് (നവംബര്‍ 2018), നാല് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ നാല് വരെ അപേക്ഷിക്കാം.