ബിടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് (ഈഴവ1), ഇൻഫർമേഷൻ ടെക്നോളജി(സ്റ്റേറ്റ് മെറിറ്റ്1) സീറ്റുകളിൽ 21 ന് കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രോസ്പെക്ടസ് പ്രകാരമുള്ള അസൽ സർട്ടിഫിക്കറ്റുകളുമായും ഇപ്പോൾ മറ്റ് സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ ആ സ്ഥാപനത്തിൽ നിന്നുള്ള എൻഒസി സഹിതവും രാവിലെ 11 ന് മുൻപ് കോളജിൽ രജിസ്ട്രേഷൻ നടത്തണം.www.gec bh.ac.in.