ലിസിയിൽ ബിസിവിടി കോഴ്സ്
കൊച്ചി: എറണാകുളം ലിസി ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ ലിസി കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിൽ ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബിസിവിടി) കോഴ്സ് ആരംഭിക്കുന്നു. കേരള സർക്കാരിന്റെയും ആരോഗ്യ സർവകലാശാലയുടെയും അംഗീകാരമുള്ള ഈ ഡിഗ്രി കോഴ്സ് നാലു വർഷമാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണു പ്രവേശനം. അതിനൂതന സാങ്കേതികവിദ്യകളിലൂടെ ഹൃദയത്തിന്റെ രോഗാവസ്ഥയും അതിന്റെ തീവ്രതയും കൃത്യമായി നിർണയിക്കുന്നതിലും ചികിത്സിക്കുന്നതിലും കാർഡിയോളജിസ്റ്റിനെ സഹായിക്കുക എന്നതാണു ബിസിവിടി പ്രഫഷണലുകളുടെ പ്രധാന ഉത്തരവാദിത്വം. ഈ വർഷത്തെ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. www.li men.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫോണ്: 0484 2755049.