പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 12നു നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, ഒന്നാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, മൂന്നാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, മൂന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, ഫസ്റ്റ് എംഎച്ച്എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, സെക്കൻഡ് സെമസ്റ്റർ ബിഫാം (2017 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷ എന്നിവ 17ാം തീയതിയിലേക്കു മാറ്റി പുനഃക്രമീകരിച്ചു.
പരീക്ഷാ അപേക്ഷ
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നു മുതൽ 26 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 20ന് ആരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് നാളെ മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 19 ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം), സെപ്റ്റംബർ 18 ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം), സെപ്റ്റംബർ 17 ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്കീം), തേർഡ് ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം), സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന തേർഡ് ബിഎഎംഎസ് ഡിഗ്രി റെഗുലർ (2016 സ്കീം), സെപ്റ്റംബർ 18 ന് ആരംഭിക്കുന്ന ഫൈനൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പരീക്ഷകൾക്കു 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 20 വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 24 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർക്ക് ലിസ്റ്റ് വിതരണം
2018 ഒക്ടോബറിൽ നടത്തിയ ഒന്നും രണ്ടും വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ ബന്ധപ്പെട്ട നഴ്സിംഗ് കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അതാതു നഴ്സിംഗ് കോളജുകളിൽനിന്ന് മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
12നു നടക്കുന്ന ഫസ്റ്റ് സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.