വിദൂരവിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനം: തിയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. പിഴകൂടാതെ 12 വരെയും നൂറ് രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് രേഖകൾ സഹിതം ആഗസ്റ്റ് 22നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407356, 2400288.
ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
കാലിക്കട്ട് സർവകലാശാലയുടെ കവരത്തി, ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്ക് ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്ക് ജൂലൈ 18ന് നടത്തേണ്ടിയിരുന്ന അഭിമുഖം 27ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
എൽഎൽഎം സീറ്റ് ഒഴിവ്
കാന്പസിലെ നിയമ പഠനവകുപ്പിൽ എസ് സി/ എസ്ടി ഒഴിവിലേക്ക് പ്രവേശനമാഗ്രഹിക്കുന്ന എൽഎൽഎം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 13ന് രാവിലെ 11ന് പഠനവകുപ്പിൽ ഹാജരാകണം.
പരീക്ഷകൾ മാറ്റി
ഇന്ന് മുതൽ 29 വരെ നടത്തുന്ന താഴെ കൊടുത്ത പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഒന്‍പതിന് തുടങ്ങുന്ന എംബിഎ (സിയുസിഎസ്എസ്) രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് മാറ്റമില്ല.
മൂന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം), ഏഴാം സെമസ്റ്റർ ബിബിഎഎൽഎൽബി, അഫിലിയേറ്റഡ് കോളജ്/ വിദൂരവിദ്യാഭ്യാസം/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്), കോളജ് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ എൽഎൽഎം, രണ്ടാം വർഷ അദിബെ ഫാസിൽ, ഒന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം), അഞ്ചാം സെമസ്റ്റർ ബിബിഎഎൽഎൽബി (ഓണേഴ്സ്), കോളജ് വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ പിജി (സിയുസിഎസ്എസ്). മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ചക്കിട്ടപാറ കേന്ദ്രത്തിൽ ബിപിഎഡ് പ്രവേശനം
ചക്കിട്ടപ്പാറ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ബാച്ച്ലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഇന്റഗ്രേറ്റഡ് കോഴ്സിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഒന്‍പതിന് രാവിലെ പത്തിന് കൗണ്‍സലിംഗ് നടത്തും.
ബിപിഎഡ് ഇന്റഗ്രേറ്റഡ് റാങ്ക് ലിസ്റ്റിലെ 250 വരെയുള്ളവർ എല്ലാ രേഖകളും സഹിതം രക്ഷിതാവിനൊപ്പം സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രാവിലെ പത്തിന് എത്തണം.
എംസിജെ വൈവ പരീക്ഷ
നാലാം സെമസ്റ്റർ എംസിജെ (സിയുസിഎസ്എസ്) വൈവ പരീക്ഷാ ഷെഡ്യൂൾ. പുൽപ്പള്ളി പഴശ്ശി രാജ കോളജ് (ഇന്ന്), എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് (നാളെ), കോഴിക്കോട് മലബാർ ക്രസ്റ്റ്യൻ കോളജ് (13), മുക്കം എംഎഎംഒ കോളജ്, വാഴയൂർ സാഫി കോളജ്, കൽപ്പറ്റ എൻഎംഎസ്എം ഗവണ്മെന്റ് കോളജ് (14), വള്ളുന്പ്രം എംഐസി ആർട്സ് ആന്റ് സയൻസ്, കൈതപ്പൊയിൽ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആന്റ് ഹെൽത്ത് (ആഗസ്റ്റ് 19).
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം വർഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.