University News
ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
തേ​ഞ്ഞി​പ്പലം: ഗാ​ന്ധി @ 150 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം, ഗാ​ന്ധി​യ​ൻ ത​ത്വ​ശാ​സ്ത്രം, സ്വാ​ത​ന്ത്ര്യ​സ​മ​രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ഞ്ചി​ന് തു​ട​ങ്ങി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് ആ​ഴ്ച​ക​ളി​ൽ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ആ​റ് ഘ​ട്ട​ങ്ങ​ളി​ലാ​യി കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന15 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​രം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

വി​വി​ധ അ​റ​ബി​ക് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർവ​ക​ലാ​ശാ​ല​യു​ടെ അ​റ​ബി​ക് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ ​ട്രാൻസ്‌ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ അ​റ​ബി​ക്, പി​ജി ഡി​പ്ലോ​മ ഇ​ൻ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​റ​ബി​ക്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്പോ​ക്ക​ൺ അ​റ​ബി​ക് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫോ​റം സ​ർവക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‌‌ലോ​ഡ് ചെ​യ്യാം. വിവരങ്ങൾക്ക് ഫോ​ൺ: 0494 2407254, 2407016.

എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മ​ന​ശാസ്ത്ര​വി​ഭാ​ഗ​ത്തി​ൽ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി​ക്ക് ഒ​ഴി​വു​ള്ള ഒ​രു സീ​റ്റി​ലേ​ക്കാ​യി അ​ഞ്ചി​ന് രാ​വി​ലെ 10.30 ന് ​അ​ഡ്മി​ഷ​ൻ ഇ​ൻ​ന്‍റ​ർ​വ്യൂ നടക്കും. ഫോ​ൺ: 9446128938 .

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​എ​ഡ് പേ​പ്പ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 വ​രെ വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം ​ടെ​ക് നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ, സ​പ്ലി​മെ​ൻ​റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും ഫീ​സ​ട​ച്ച് 16 വ​രെയും ര​ജി​സ്റ്റ​ർ ചെ​യ്യാം.

മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ് ) ജൂ​ൺ 2019 പ​രീ​ക്ഷ​യു​ടെ സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് അ​ഞ്ചി​ന് തൃ​ശ്ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ വച്ചും (തൃ​ശ്ശൂ​ർ സോ​ൺ), ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ വച്ചും (പാ​ല​ക്കാ​ട് സോ​ൺ) കോ​ഴി​ക്കോ​ട് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വച്ചും (കോ​ഴി​ക്കോ​ട് വ​യ​നാ​ട് സോ​ൺ) ആ​റി​ന് തി​രൂ​ര​ങ്ങാ​ടി പി ​എ​സ് എം ​ഒ കോ​ള​ജി​ൽ വ​ച്ചും(​മ​ല​പ്പു​റം സോ​ൺ) ന​ട​ക്കും. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ പി​ജി ജൂ​ൺ 2019 (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് ആ​റി​ന് താ​ഴെ പ​റ​യും പ്ര​കാ​രം ന​ട​ക്കും. എം​എ​സ്ഡ​ബ്ല്യു തൃ​ശൂ​ർ വി​മ​ല കോ​ള​ജ്, എം​എ​സ് സി ​ഫി​സി​ക്സ് കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് (നോ​ർ​ത്ത് സോ​ൺ) പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ൻ​റ് വി​ക്ടോ​റി​യ കോ​ള​ജ് (സൗ​ത്ത് സോ​ൺ), എം​എ​സ് സി ​സു​വോ​ള​ജി കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് കോ​ള​ജ്. ‌ പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അ​ധ്യാ​പ​ന പ​രി​ച​യം ഉ​ള്ള എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

എ​ൻജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് വാ​ക് ഇ​ൻ ഇ​ന്‍റർ​വ്യൂ

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നിയ​റിംഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ വി​വി​ധ അ​ധ്യാ​പ​ക, സാ​ങ്കേ​തി​ക ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും.