രണ്ടാം സെമസ്റ്റർ യുജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാ സമയം/കേന്ദ്രത്തിൽ മാറ്റം
അഫിലിയേറ്റഡ് കോളജുകളിലെ (2012, 2013 പ്രവേശനം) വിദ്യാർഥികൾക്ക് ഓഗസ്റ്റ് രണ്ട് മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ യുജി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സമയം ഉച്ചയ്ക്ക് ശേഷമായിരിക്കും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകളിൽ രജിസ്റ്റർ ചെയ്തവർ സർവകലാശാലാ കാന്പസിലെ ടാഗോർ നികേതൻ ഹാളിലും, തൃശൂർ, പാലക്കാട് ജില്ലകളിലെ കോളജുകളിൽ രജിസ്റ്റർ ചെയ്തവർ തൃശൂർ ജോണ് മത്തായി സെന്ററിലും പരീക്ഷയ്ക്ക് ഹാജരാകണം.
ചോദ്യപേപ്പർ തയ്യാറാക്കലിൽ ശിൽപശാല
ബിരുദ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ ദ്വിദിന പരിശീലനം നൽകുന്നു. 26, 27 തിയതികളിലാണ് പരിശീലനം. ഇ.എം.എസ് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. സാവിത്രിബായി ഫുലേ പൂനെ സർവകലാശാലാ ഐടി മാനേജർ ഡോലളിത് പവാർ വിശിഷ്ടാതിഥിയായിരിക്കും.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ ഇലക്ട്രോണിക്സ് അധ്യാപകർ 29ന് പത്ത് മണിക്ക് താനൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹാജരാകണം.
സ്പെസിമെൻ കളക്ടർ അഭിമുഖം
സ്പെസിമെൻ കളക്ടർ (ബോട്ടണി) തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് മാർച്ച് 11ന് നടത്താനിരുന്ന മാറ്റിവച്ച അഭിമുഖം ഓഗസ്റ്റ് ഏഴിന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
എംഎസ് സി, എംസിഎ രണ്ടാംഘട്ട പ്രവേശന പരീക്ഷാഫലം
സിസിഎസ്ഐടിയിൽ 20ന് നടത്തിയ എംഎസ് സി, എംസിഎ രണ്ടാംഘട്ട പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.cuonline.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.
എംഫിൽ ഡിസർട്ടേഷൻ
രണ്ടാം സെമസ്റ്റർ എംഫിൽ പരീക്ഷയുടെ ഡിസർട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 16 വരെ നീട്ടി.
പരീക്ഷാ അപേക്ഷ
രണ്ട്, നാല് സെമസ്റ്റർ എംഎഡ് (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഓഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് മൂന്ന് വരെയും ഫീസടച്ച് ഓഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംപിഎഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ് രണ്ട് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് അഞ്ച് വരെയും ഫീസടച്ച് ഓഗസ്റ്റ് ഏഴ് വരെ രജിസ്റ്റർ ചെയ്യാം.
രണ്ടാം വർഷ ബിഎച്ച്എം (2016 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് രണ്ട് വരെയും ഫീസടച്ച് ഓഗസ്റ്റ് മൂന്ന് വരെ രജിസ്റ്റർ ചെയ്യാം.
വടകര എംഎച്ച്ഇഎസ് കോളജിലെ എംഎസ് സി ഫിസിക്സ് പുനഃപരീക്ഷ
വടകര എംഎച്ച്ഇഎസ് കോളജിൽ ജനുവരി പത്തിന് നടത്തിയ കാലിക്കട്ട് സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് പേപ്പർ പിഎച് ഇ 3.ഇ.04 ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 29ന് നടക്കും.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എൽഎൽഎം നവംബർ 2018 റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് 2015/2016 പ്രവേശനം സപ്ലിമെന്ററി, 2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.