2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിൽ അതതു പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി ജൂലൈ 2019 പരീക്ഷയുടെ എക്സ്റ്റേണൽ വൈവ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2019 ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന അവസാന വർഷ ബിഡിഎസ് പാർട്ട് രണ്ട് (സപ്ലിമെന്ററി 2008 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് രണ്ടുവരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് ആറ്വരെയും 400 രൂപ പിഴയോടെ ഓഗസ്റ്റ് എട്ടുവരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ബിഎഫ്എ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
ബിരുദ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്
സർവകലാശാലയുടെ 20192020 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.