കോച്ച് അഭിമുഖം മാറ്റി
കായിക പഠനവിഭാഗത്തിൽ കോച്ച് (ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ) തസ്തികയിൽ ഇന്ന് നടത്താനിരുന്ന അഭിമുഖം 29ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ കെമിസ്ട്രി അധ്യാപകർ നാളെ 10.30ന് വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ ഹാജരാകണം.
ബികോം/ ബിബിഎ ഹാൾടിക്കറ്റ്
29ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
ബികോം/ ബിബിഎ പൊസിഷൻ ലിസ്റ്റ്
കാലിക്കറ്റ് സർവകലാശാലയുടെ 2018 വർഷത്തെ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്, എപി സീരീസ്, 2015 പ്രവേശനം) പൊസിഷൻ ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. അർഹരായവർ പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഫീസടച്ച രശീതി സഹിതം പരീക്ഷാഭവൻ ബികോം വിഭാഗത്തിൽ അപേക്ഷിക്കണം. തപാലിൽ ലഭിക്കേണ്ടവർ തപാൽ ചാർജ്ജ് സഹിതം അപേക്ഷിക്കണം.
എംകോം സപ്ലിമെന്ററി മാർക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ മുട്ടിൽ ഡബ്ല്യൂഎംഒ കോളജ്, മലപ്പുറം ഗവണ്മെന്റ് കോളജ്, തൃശൂർ സെന്റ് തോമസ് കോളജ്, തൃശൂർ എസ്കെവിസി എന്നീ മെയിൻ സെന്ററുകളിലെ വിദ്യാർഥികൾക്ക് 2018 ഏപ്രിലിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംകോം സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷ എഴുതിയ കോളജിൽ നിന്ന് ലഭിക്കും. 2016 അഡ്മിഷനിൽ നാലു സെമസ്റ്ററും പരീക്ഷ എഴുതി വിജയിച്ചവരുടെ കണ്‍സോളിഡേറ്റഡ് മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നാലാം സെമസ്റ്റർ പരീക്ഷ എഴുതിയ കോളജിൽ നിന്നും ലഭിക്കും.
രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ സ്പെഷൽ പരീക്ഷ
പ്രളയം ബാധിച്ച വിദ്യാർഥികൾക്കായുള്ള കാലിക്കട്ട് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ/ ബികോം വൊക്കേഷണൽ (സിയുസിബിസിഎസ്എസ്) റഗുലർ സ്പെഷൽ പരീക്ഷ 29ന് മാള സെന്റ് തേരേസാസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിക്കും.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എംഎസ് സി ബയോടെക്നോളജി (നാഷണൽ സ്ട്രീം, 2018 പ്രവേശനം) പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ഡെസർട്ടേഷൻ 27നകം സമർപ്പക്കണം. വൈവ 29ന് നടക്കും.
പരീക്ഷാഫലം
ഒന്നാം വർഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എംബിഎ ജൂണ്‍ 2018 (ഡബ്ല്യൂഎഎൽ) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
അറബിക് ഫോർ ഖുർആൻ
അറബി ഭാഷയുടെ പ്രാഥമിക പാഠങ്ങൾ മുതൽ പഠിക്കാൻ സഹായകമായ ഒരു വർഷത്തെ കോഴ്സ് യൂനിവേഴ്സിറ്റി ഇസ്ലാമിക് ചെയറിൽ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും നടത്തുന്ന കോഴ്സ് വഴി ഖുർആൻ പഠിക്കാൻ കൂടി അവസരം ലഭിക്കും. താത്പര്യമുള്ളവർ 9746904678, 9946510138 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.