മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് ആറ്, 26 തീയതികളിൽ തുടങ്ങും
മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം (2017 അഡ്മിഷൻ റെഗുലർ സിബിസിഎസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് ആറ്, 26 തീയതികളിൽ തുടങ്ങും. ടൈം ടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് സപ്ലിമെന്ററി, 2017 ന് മുന്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് ആറ്, 26 തീയതികളിൽ ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2018 ഡിസംബറിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (റെഗുലർ, സപ്ലിമെന്ററി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വരണാധികാരി
ഓഗസ്റ്റ് 22ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന സർവകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ (2019 20) വരണാധികാരിയായി സാബു തോമസിനെ (ജോയിന്റ് രജിസ്ട്രാർ രണ്ട്) വൈസ് ചാൻസലർ നിയമിച്ചു.