രണ്ടാം പ്രവേശന പരീക്ഷ ജൂലൈ 20ന്
കാലിക്കട്ട് സര്‍വകലാശാലാ സിസിഎസ്ഐടികള് /കംപ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് എന്നിവിടങ്ങളിലേക്ക് എംസിഎ/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് രണ്ടാം പ്രവേശന പരീക്ഷ ജൂലൈ 20ന് സര്‍വകലാശാലാ കാമ്പസിലെ സിസിഎസ്ഐടിയില്‍ നടക്കും. എംസിഎ10.30 മുതല്‍ 12.30 വരെ, എംഎസ്സി കംപ്യൂട്ടര്‍ സയന്സ്രണ്ട് മുതല്‍ നാല് വരെ. ഓണ്‍ലൈന്‍ അപേക്ഷ, ഗ്രേഡ് കാര്‍ഡിന്റെ പകര്‍പ്പ്, ഐഡി പ്രൂഫ് എന്നിവ സഹിതം എത്തണം. ഹാള്‍ടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല.
ബിരുദ പ്രവേശനം: എസ്സി/എസ്ടി രണ്ടാം സ്പെഷല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ പ്രവേശനം എസ്സി/എസ്ടി വിഭാഗത്തിനുള്ള രണ്ടാം സ്പെഷല്‍ അലോട്ട്മെന്റ്പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ ലഭിച്ചവര്‍ 22ന് വൈകുന്നേരം മൂന്നിന് പ്രവേശനം എടുക്കണം. ബിരുദ പ്രവേശനത്തിന് 16ന് കോളജുകള്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നേടുന്നതിന് 22ന് വൈകുന്നേരം മൂന്ന് മണി വരെ സൗകര്യമുണ്ടായിരിക്കും.
എംടെക് നാനോ സയന്‍സ് പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി
നാനോ സയന്‍സ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ എംടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി 30 വരെ നീട്ടി. അപേക്ഷാ ഫീ: ജനറല്‍ 555 രൂപ, എസ്സി/എസ്ടി 280 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. പ്രവേശന പരീക്ഷ ഓഗസ്റ്റ് 12ന് 10.30ന് പഠനവകുപ്പില്‍ നടക്കും. ഫോണ്‍ : 0494 2407374, 2407016.
എംഎ വിമണ്‍ സ്റ്റഡീസിന് സീറ്റ് ഒഴിവ്
വിമണ്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ എംഎ വിമണ്‍ സ്റ്റഡീസിന് ഓപ്പണ്‍ , ഒഇസി വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 22ന് 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് (ദ്വിവത്സരം, 2016 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2018 ഡിസംബറില്‍ നടത്തിയ ഒന്ന് , മൂന്ന് സെമസ്റ്റര്‍ എംഎസ്സി ബോട്ടണി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
2017 ഒക്ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഫില്‍ കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷാഫലം വെബ്സൈറ്റില്‍ .