University News
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള ആ​ദ്യ സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 16ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​നു​ള്ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. നാ​ലാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം കോ​ള​ജു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന (എ​സ്.​സി/ എ​സ്.​ടി. വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലെ ഒ​ഴി​വു​ക​ൾ ഒ​ഴി​ച്ച്) ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് കോ​ള​ജു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 16ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ള്ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കോ കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാം. റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രി​ൽ നി​ന്ന് അ​ത​ത് കോ​ള​ജു​ക​ൾ 16ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കും. ഈ ​റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നാ​യി​രി​ക്കും തു​ട​ർ​ന്ന വ​രു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ക. എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ര​ണ്ടാം സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് 18ന് ​ന​ട​ത്തും.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ബോ​ട്ട​ണി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പ​ക​ർ 19ന് 10.30​ന് ചേ​ള​ന്നൂ​ർ എ​സ്എ​ൻ​ജി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.


ചെ​ത​ല​യം ട്രൈ​ബ​ൽ സ്റ്റ​ഡീ​സി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ ക​രാ​ർ നി​യ​മ​നം

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ന്‍റ് റി​സ​ർ​ച്ചി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 20. യോ​ഗ്യ​ത: സോ​ഷ്യോ​ള​ജി​യി​ൽ കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി​ജി​യും നെ​റ്റ്/​ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പി​എ​ച്ച്ഡി​യും. പ്ര​തി​മാ​സ വേ​ത​നം: 42,000 രൂ​പ. നി​ർ​ദ്ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ സോ​ഷ്യോ​ള​ജി​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി​ജി ഉ​ള്ള​വ​രെ​യും പ്ര​തി​മാ​സം 25,000 രൂ​പ നി​ര​ക്കി​ൽ പ​രി​ഗ​ണി​ക്കും. പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​മാ​യ വ​യ​സി​ള​വ് അ​നു​വ​ദി​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ക​രാ​ർ നി​യ​മ​നം

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ റ​ഗു​ല​ർ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് (സ്വാ​ശ്ര​യം) അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 25. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 65 വ​യ​സ്. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

ബി​എ/ ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ 13ന്

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്ക് ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ന​ട​ത്തു​ന്ന ബി​എ/ ബി​കോം (ഓ​പ്പ​ണ്‍ സ്ട്രീം) ​പ്ര​വേ​ശ​ന പ​രീ​ക്ഷ 13ന് ​തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ ഏ​റ്റ​വും അ​ടു​ത്ത പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പു​മാ​യി ഹാ​ജ​രാ​യാ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കും.

യു​ജി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ ​അ​ട​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ (മൂ​ന്നാം വ​ർ​ഷം2017 പ്ര​വേ​ശ​നം) ട്യൂ​ഷ​ൻ ഫീ​സ് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് ഒ​ന്പ​ത് വ​രെ​യും അ​ട​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം എ​സ്ഡി​ഇ​യി​ൽ ആ​ഗ​സ്റ്റ് 17ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407494, 2407356.


എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ

റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ൽ എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​റി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 17ന് ​പ​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.


ബി​കോം/ ബി​ബി​എ പു​നഃ​പ​രീ​ക്ഷ

ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ന​ട​ത്തി​യ കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പേ​പ്പ​ർ ടി​എം​എ​ൽ1 എ07​മോ​ഡേ​ണ്‍ ലാം​ഗ്വേ​ജ്1 (2017 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ ആ​ഗ​സ്റ്റ് എ​ട്ടി​ന് ഉ​ച്ച​ക്ക് 1.30ന് ​ന​ട​ക്കും.


ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ​സ് സി (​നോ​ണ്‍ സി​സി​എ​സ്എ​സ്) ഇ​ല​ക്ട്രോ​ണി​ക്സ് (1999 പ്ര​വേ​ശ​നം) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 24ന് ​ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി യൂ​ണി​റ്റി​ൽ നി​ന്നും 22 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ഐ​ഡി പ്രൂ​ഫ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) ന​വം​ബ​ർ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, നാ​ല് വ​ർ​ഷ ബി​എ​ഫ്എ ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി എ​ൽ​സി സീ​റ്റ് ഒ​ഴി​വ്

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി​ക്ക് ലാ​റ്റി​ൻ ക​ത്തോ​ലി​ക്ക് വി​ഭാ​ഗം ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് 17ന് 10.30​ന് പ​ഠ​ന​വ​കു​പ്പി​ൽ അ​ഭി​മു​ഖം ന​ട​ത്തും. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​തി​യ പ്ര​സ്തു​ത വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9539307841.

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ളും മാ​ഗ​സി​നു​ക​ളും വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ൾ 18ന് ​പ​ക​ൽ 12 ന​കം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407230.