മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ഫലം പ്രസിദ്ധീകരിച്ചു
2018 നവംബറിലെ മൂന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് മൈക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
2019 ജനുവരിയിലെ ഒന്നാം സെമസ്റ്റർ ബിടെക് (സീപാസ്) സപ്ലിമെന്ററി, മൂന്ന്, അഞ്ച് സെമസ്റ്റർ റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2019 മാർച്ചിൽ നടന്ന ഏഴാം സെമസ്റ്റർ റെഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
വൈവാവോസി
2018 ഡിസംബറിലെ രണ്ടാം സെമസ്റ്റർ എംഫിൽ (ബിസിനസ് സ്റ്റഡീസ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും എട്ടിന് ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
ഉത്തരക്കടലാസ് മൂല്യനിർണയം
എട്ടിന് കോട്ടയം, പാലാ, മൂവാറ്റുപുഴ, ആലുവ, കോഴഞ്ചേരി എന്നീ മേഖലാ മൂല്യനിർണയ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പിജി (സിഎസ്എസ്) പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് അറിയിപ്പ് ലഭിച്ച അധ്യാപകർ എട്ടിനു ഹാജരാകണം.
സീറ്റൊഴിവ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎ പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ക്യാറ്റ്, സിമാറ്റ്, കെമാറ്റ് യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളുമായി എട്ടിന് രാവിലെ 9.30ന് ഹാജരാകണം. ഫോൺ: 04812732288.