ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അസൽ രേഖകളുമായി ഇന്നു വൈകുന്നേരം നാലിനകം കോളജിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
പരീക്ഷാതീയതി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എംഎഡ് (സിഎസ്എസ് 201719 ബാച്ച്) പരീക്ഷകൾ 22ന് തുടങ്ങും. മൊത്തം 1,300 രൂപയാണ് ഫീസ്. ഓണ്ലൈനായി ഫീസടയ്ക്കണം. 15 വരെയും 50 രൂപ പിഴയോടെ 18 വരെയുംഅപേക്ഷിക്കാം. എസ്സി, എസ്ടി, ഒഇസി വിദ്യാർഥികൾ പരീക്ഷ ഫീസടയ്ക്കേണ്ടതില്ല. ടൈംടേബിൾ വെബ്സൈറ്റിൽ.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എംഎഡ് (സിഎസ്എസ് 201820 ബാച്ച്) പ്രോഗ്രാം പരീക്ഷകൾ ഓഗസ്റ്റ് ഒന്നുമുതൽ തുടങ്ങും. 1,100 രൂപയാണ് പരീക്ഷഫീസ്. 24 വരെയും 50 രൂപ പിഴയോടെ 29 വരെയും epay.mg u.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസടയ്ക്കാം. എസ്സി, എസ്ടി, ഒഇസി. വിദ്യാർഥികൾ പരീക്ഷഫീസടയ്ക്കേണ്ടതില്ല. ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ തീയതി ഒന്നും രണ്ടും സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി,മേഴ്സി ചാൻസ്) പരീക്ഷകൾ ഓഗസ്റ്റിൽ നടക്കും. സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് 16 വരെയും 500 രൂപ പിഴയോടെ 19 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതം (പരമാവധി സെമസ്റ്ററിന് 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം. ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ് (2004 2013 അഡ്മിഷൻ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) എംഎ, എംഎസ്സി, എംകോം പരീക്ഷകൾ ഇതോടൊപ്പം നടക്കും. സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷാഫീസായ 5,000 രൂപ അടച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. എംഎസ്സി സപ്ലിമെന്ററി, മേഴ്സി ചാൻസ് അപേക്ഷ അസിസ്റ്റന്റ് രജിസ്ട്രാർ (പരീക്ഷ)ക്കും എംഎ, എംകോം അപേക്ഷ അസിസ്റ്റന്റ് രജിസ്ട്രാർ ഒന്പത്(പരീക്ഷ)ക്കും നേരിട്ടു സമർപ്പിക്കണം.
സീറ്റൊഴിവ് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എംഎഡ് പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ ജൂലൈ ഒൻപതിനു രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. 800 രൂപയാണ് പ്രോഗ്രാം ഫീസ്. എം.ജി. സർവകലാശാലയുടെ ക്യാറ്റ്എം.ജി.യു. 2019 പരീക്ഷയെഴുതാത്തവർ 500 രൂപ അടയ്ക്കണം.
ഫോൺ: 04812731042.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ 16 മുതൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2018 ബാച്ച് അവസാന സെമസ്റ്റർ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷകൾ 16ന് തുടങ്ങും. അധ്യാപകർക്കും ജീവനക്കാർക്കും 750 രൂപയും മറ്റുള്ളവർക്ക് 400 രൂപയുമാണ് പരീക്ഷഫീസ്. കോഴ്സ് വർക്ക് പാസ് സർട്ടിഫിക്കറ്റ്, ഗ്രേഡ് കാർഡ് ഫീസായി 100 രൂപയും അടയ്ക്കണം. epay.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി ഫീസ് അടയ്ക്കണം. ഒന്പതുവരെയും 50 രൂപ പിഴയാടെ 12 വരെയും സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ അപേക്ഷ സമർപ്പിക്കാം.
പരീക്ഷാഫലം 2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎ ചെണ്ട (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
2019 മാർച്ചിലെ നാലാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
അധ്യാപക പോർട്ടൽ അധ്യാപക പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള തീയതി ആറുവരെ നീട്ടി. എല്ലാ അധ്യാപകരും വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. അന്വേഷണങ്ങൾക്ക് ഇ മെയിൽ:
[email protected].